കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ കാലമായി രാഷ്ട്രീയ ഇടനാഴികളില്‍ സജീവമായി കേള്‍ക്കുന്ന പേരാണ് പ്രശാന്ത് കിഷോര്‍. ഒട്ടേറെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇവന്റ്മാനേജ്‌മെന്റ് പ്രവര്‍ത്തനം നടത്തിയ പ്രശാന്ത് കിഷോറിന്റെ നീക്കങ്ങള്‍ വന്‍ വിജയമായിരുന്നു.

കോണ്‍ഗ്രസ്, എസ്പി, ബിജെപി, എഎപി, ജെഡിയു, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി മിക്ക പാര്‍ട്ടികള്‍ക്ക് വേണ്ടിയും പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ശരിക്കും വ്യത്യസ്തനാണ്. അദ്ദേഹം ജനിച്ചത് ഒരിടത്ത്. താമസം മറ്റൊരിടത്ത്. വോട്ട് വേറെ സ്ഥലത്ത്. എന്തിനാണ് ഇങ്ങനെ എന്ന് ബിജെപി ചോദിക്കുന്നു. രസകരമായ വിവരങ്ങള്‍ ഇങ്ങനെ...

ഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

1

കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടറായി പേര് ചേര്‍ത്തിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. ഈ മണ്ഡലത്തില്‍ വരുന്ന 30ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. പ്രചാരണം അന്തിമഘട്ടത്തിലെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇവിടെ മല്‍സരിക്കുന്നത്. തൃണമൂലും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടല്‍.

2

2024 വരെ മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് വേണ്ടി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുക പ്രശാന്ത് കിഷോറിന്റെ ഐ-പാക് എന്ന ഇവന്റ് മാനേജ്‌മെന്റ് ടീം ആണ്. അതുകൊണ്ടുതന്നെയാണ് പ്രശാന്ത് കിഷോര്‍ തന്റെ വോട്ട് മാറ്റി ചേര്‍ത്തിയത് എന്നാണ് വിവരം. ന്യുഡല്‍ഹിയില്‍ നിന്ന് പ്രവര്‍ത്തന മണ്ഡലം കൊല്‍ക്കത്തിയിലേക്ക് മാറ്റിയിരക്കുകയാണ് പ്രശാന്ത് കിഷോര്‍.

3

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതിന് തൊട്ടുമുമ്പാണ് അദ്ദേഹം വോട്ട് കൊല്‍ക്കത്തയിലേക്ക് മാറ്റിയതും. തൃണമൂലിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദിയും അമിത് ഷായും ജെപി നദ്ദയും രാജ്‌നാഥ് സിങുമെല്ലാം എത്തിയിട്ടും മമതയെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

4

മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പിന്നിലെ ബുദ്ധി കേന്ദ്രം പ്രശാന്ത് കിഷോര്‍ ആണ്. മമതയുടെ വിജയത്തിന്റെ യഥാര്‍ഥ ക്രെഡിറ്റ് ലഭിക്കുന്നതും പ്രശാന്ത് കിഷോറിനാണ്. ഇപ്പോള്‍ മമതയുടെ നിര്‍ദേശ പ്രകാരം ദേശീയ തലത്തില്‍ നിര്‍ണായക നീക്കത്തിലാണ് പ്രശാന്ത് കിഷോര്‍. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കരാര്‍. ദേശീയ തലത്തില്‍ മമതയെ പ്രതിപക്ഷത്തിന്റെ മുഖമായി അവതരിപ്പിക്കാനാണ് പ്രശാന്ത് കിഷോറിന്റെ ശ്രമം.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

5

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിന്റെ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ ഒരിക്കലും ബിജെപി ജയിക്കില്ലെന്നും ജയിച്ചാല്‍ ഞാന്‍ ഈ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചിരുന്നു. മമത തന്നെ ജയിക്കുമെന്ന് അദ്ദേഹത്തിന് അത്രയും വിശ്വാസമായിരുന്നു. പ്രശാന്ത് കിഷോര്‍ പറഞ്ഞ പോലെ മമത 2016ലേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

6

ബിഹാര്‍ സംസ്ഥാനത്തെ ബക്‌സറാണ് പ്രശാന്ത് കിഷോറിന്റെ നാട്. നിലവില്‍ അദ്ദേഹം താമസിക്കുന്നത് ഡല്‍ഹിയിലാണ്. പക്ഷേ, വോട്ടുള്ളത് കൊല്‍ക്കത്തിയിലും. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പരദേശിയുടെ പിന്തുണ മമതയ്ക്ക് ആവശ്യമാണ് എന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ബംഗാളിന്റെ പുത്രിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്ന് ബിജെപി നേതാവ് സപ്തശ്രീ ചൗധരി ചോദിക്കുന്നു.

7

എന്തുകൊണ്ട് പ്രശാന്ത് കിഷോര്‍ ബംഗാളിലേക്ക് തന്റെ വോട്ട് മാറ്റി എന്ന ചോദ്യത്തിന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്- പ്രശാന്ത് കിഷോര്‍ പതിവായി കൊല്‍ക്കത്തിലാണ് ഇപ്പോഴുള്ളത്. മമതയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. കുറച്ച് കാലം ഇവിടെ തന്നെയുണ്ടാകും. അതുകൊണ്ടായിരിക്കാം മമത ബാനര്‍ജിയുടെ വോട്ടറാകാന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. ബിജെപിയെ വരത്തന്‍മാരുടെ പാര്‍ട്ടി എന്നാണ് തൃണമൂല്‍ പ്രചരിപ്പിക്കാറ്. ഇതേ ചോദ്യം പ്രശാന്ത് കിഷോറിനെ വച്ച് ബിജെപി തിരിച്ചുചോദിക്കുകയാണ്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Bihar Native, Stay in Delhi, Vote in Kolkata... Who The Man Prashant Kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X