കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യം നിലംതൊടില്ല! ബിജെപി തന്നെ! മോദി ഭരിക്കുമെന്നും സര്‍വ്വേ ഫലം

  • By Aami Madhu
Google Oneindia Malayalam News

രാഷ്ട്രീയ പരീക്ഷണശാലയായ ബിഹാറില്‍ ഇത്തവണയും എന്‍ഡിഎ വെന്നിക്കൊടി പാറിക്കുമെന്ന് സര്‍വ്വേ. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് സംസ്ഥാനത്ത് പകുതിയില്‍ അധികം സീറ്റുകള്‍ നേടാനാകുമെന്ന് ന്യൂസ് നാഷണ്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ പറയുന്നു.

<strong>" title=""ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"" />"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് ആശങ്കയേറ്റുന്ന സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അടക്കമുണ്ടായ മുന്നേറ്റം ഗുണം ചെയ്തേക്കുമെന്ന കോണ്‍ഗ്രസിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് സര്‍വ്വേയില്‍ ഫലങ്ങള്‍. വിവരങ്ങളിലേക്ക്

സഖ്യം നിലംതൊടില്ല

സഖ്യം നിലംതൊടില്ല

ബിഹാറില്‍ 2014 ല്‍ 12 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നിലവില്‍ ആര്‍ജെഡിയുമായി ബിഹാറില്‍ സഖ്യത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സഖ്യത്തിന് വെറും 12 സീറ്റുകള്‍ മാത്രമേ നേടാനാകൂവെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. അതേസമയം 27 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.

മോദിയുടെ രണ്ടാം വരവ്

മോദിയുടെ രണ്ടാം വരവ്

സംസ്ഥാനത്തെ നിതീഷ് കുമാര്‍ സര്‍ക്കാരില്‍ 47 ശതമാനം പേരും സംതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ 50 ശതമാനം പേരും സംതൃപ്തരാണ്.സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും പ്രധാനമന്ത്രിയായി മോദിയുടെ രണ്ടാം വരവ് ആഗ്രഹിക്കുന്നവരാണ്.

റാഫേല്‍ ഏല്‍ക്കില്ല

റാഫേല്‍ ഏല്‍ക്കില്ല

രാഹുലിന് ലഭിച്ചത് 26 ശതമാനം പേരുടെ മാത്രം പിന്തുണയാണ്. റാഫേല്‍ വിഷയം ആയുധമാക്കി സര്‍ക്കാരിനെതിരെ പ്രചരണം കൊഴുപ്പിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിക്ക് മേല്‍ കോണ്‍ഗ്രസ് നടത്തുന്ന റാഫേല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സംവരണം തുണയ്ക്കും

സംവരണം തുണയ്ക്കും

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍ നടപടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തുണയ്ക്കുമെന്ന് 55 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പാകിസ്താന് ചുട്ട മറുപടി

പാകിസ്താന് ചുട്ട മറുപടി

ഭീകരതയ്ക്കെതിരായ നടപടിയിലും മോദി സര്‍ക്കാരിന് ഫുള്‍ മാര്‍ക്കാണ് സര്‍വ്വേയില്‍ ലഭിച്ചത്. പാകിസ്താന് ഉചിത സമയത്ത് മറുപടി കൊടുക്കാന്‍ മോദിക്ക് സാധിച്ചെന്ന് 55 ശതമാനം പേരും അഭിപ്രായപ്പെട്ടു.

വികസനത്തിലൂന്നി

വികസനത്തിലൂന്നി

മോദി സര്‍ക്കാരിന്‍റെ നയം വികസനമാണെന്നാണ് 51 ശതമാനം പേര്‍ വ്യക്തമാക്കിയത്. എന്നാല്‍ 36 ശതമാനം പേര്‍ രാഷ്ട്രീയമാണെന്ന് അഭിപ്രായപ്പെട്ടു. ബാലക്കോട്ട് മിന്നലാക്രമണം മോദി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്നാണ് സര്‍വ്വേയില്‍ തെളിയുന്നത്.

ബാലക്കോട്ട് പിന്തുണയ്ക്കും

ബാലക്കോട്ട് പിന്തുണയ്ക്കും

ബാലക്കോട്ട് തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 77 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎയ്ക്ക് 45 ശതമാനം വോട്ട് വിഹിതം ലഭിക്കും. അതേസമയം കോണ്‍ഗ്രസ് -ആര്‍ജെഡി വിശാല സഖ്യത്തിന് 37 ശതമാനം വോട്ട് വിഹിതമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ചര്‍ച്ചയാവുക തൊഴിലില്ലായ്മ

ചര്‍ച്ചയാവുക തൊഴിലില്ലായ്മ

തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, നിയമനിര്‍മ്മാണം, കര്‍ഷക നയങ്ങള്‍, രാമക്ഷേത്ര നിര്‍മ്മാണം എന്നിവയായിരിക്കും ചര്‍ച്ചാ വിഷയങ്ങള്‍. എന്നാല്‍ തൊഴിലില്ലായ്മ തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയമാകുകയെന്ന് 24 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സഖ്യം പതറും

സഖ്യം പതറും

രാഷ്ട്രീയത്തില്‍ ഗതിമാറ്റങ്ങളുടെ പരീക്ഷണശാലയായണ് ബിഹാറിനെ കണക്കാക്കുന്നത്. കഴിഞ്ഞ തവണ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ ബിജെപി 22 സീറ്റുകളാണ് ബിഹാറില്‍ നേടിയത്. സഖ്യകക്ഷിയായ എല്‍ജെപി ആറും ആര്‍എല്‍എഎസ്പി മൂന്ന് സീറ്റുകളും നേടി.

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

എന്നാല്‍ കോണ്‍ഗ്രസിന് ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി നാല് സീറ്റുകള്‍ നേടിയപ്പോള്‍ തനിച്ച് മത്സരിച്ച ജെഡിയുവിന് രണ്ട് സീറ്റുകള്‍ നേടി.എന്നാല്‍ ഇപ്പോള്‍ ബിഹാറിലെ രാഷ്ട്രീയ സാഹചര്യം ഏറെ മാറി.

പോരാട്ടത്തിനൊരുങ്ങുന്നത്

പോരാട്ടത്തിനൊരുങ്ങുന്നത്

ജെഡിയു എന്‍ഡിഎയിലേക്ക് ചേക്കേറി. കുശ്വാഹയുടെ ആര്‍എല്‍എസ്പി സഖ്യത്തോട് ഇടഞ്ഞ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തുകയും ചെയ്തു. ഇത്തവണ എന്‍ഡിഎയ്ക്ക് എതിരെ നാല് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള വിശാല സഖ്യമാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

<strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം</strong>മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

<strong>" title=""മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം" />"മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം

English summary
Bihar Opinion Poll: NDA may win 27 seats with 45 per cent vote share in Lok Sabha Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X