• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാര്‍ സഖ്യത്തില്‍ കരുത്തരായി ബിജെപി... ശിവസേനയ്ക്ക് പകരം ജെഡിയു, തന്ത്രം ഇങ്ങനെ

പട്‌ന: ബീഹാറില്‍ നേരത്തെ സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം വന്‍ വിജയമാകുമെന്ന് സൂചന. കഴിഞ്ഞ തവണ ബിജെപിയെ അമ്പരിപ്പിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേരത്തെ സഖ്യമുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടായിരുന്നു. ഇത്തവണ അതേ തന്ത്രം അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പ്രയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സഖ്യം ഇതുവരെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പോലും സജീവമാക്കിയിട്ടില്ല.

ഇതിന് പുറമേ സീറ്റിന്റെ കാര്യത്തില്‍ ആര്‍ജെഡിയുമായി കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷാ. കാര്യങ്ങള്‍ വൈകിയതാണ് ശിവസേനയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതെന്നാണ് അമിത് ഷാ കരുതുന്നത്. അതുകൊണ്ട് പ്രതിപക്ഷത്തിന് ചിന്തിക്കാന്‍ സാധിക്കുന്നതിലും വേഗത്തില്‍ സഖ്യത്തെ ഉറപ്പിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.

റിസ്‌കെടുത്ത് ബിജെപി

റിസ്‌കെടുത്ത് ബിജെപി

നിതീഷ് കുമാറിന് പഴയ സ്വാധീനം ബീഹാറില്‍ ഇല്ലെന്ന് അമിത് ഷായ്ക്കറിയാം. എങ്കിലും റിസ്‌കെടുത്ത് സഖ്യം ഉറപ്പിച്ചത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനാണ്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. ഇതോടെ നിതീഷ് സഖ്യം വിടുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നീക്കത്തെ കൃത്യമായി കണ്ടറിഞ്ഞ് അമിത് ഷാ പൊളിച്ചു. എല്‍ജെപിയും പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

സഖ്യം വേണം

സഖ്യം വേണം

മഹാരാഷ്ട്രയില്‍ ശിവസേനയെ പിണക്കിയതും, ജാര്‍ഖണ്ഡില്‍ ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയനെ ഒപ്പം കൂട്ടാതെ മത്സരിച്ചതും ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതെല്ലാം പ്രാദേശിക ഘടകങ്ങളുടെ ഇഷ്ടങ്ങളും ചേര്‍ന്നായിരുന്നു. എന്നാല്‍ ബീഹാറില്‍ അമിത് ഷാ കാര്യങ്ങള്‍ നേരിട്ടാണ് തീരുമാനിക്കുന്നത്. അതേസമയം ജാതി വോട്ടുകള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് ഭിന്നിച്ച് പോകുമെന്ന് അമിത് ഷായ്ക്കറിയാം. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ വോട്ടുബാങ്ക് ഭിന്നിച്ചത് ഇതിന്റെ തെളിവാണ്.

നിതീഷിന് എതിരാളിയില്ല

നിതീഷിന് എതിരാളിയില്ല

നിതീഷ് കുമാറിന് ബീഹാറില്‍ എതിരാളിയേ ഇല്ലെന്ന് ബിജെപിക്ക് ഉറപ്പാണ്. ലാലു പ്രസാദ് യാദവ് ജയിലിലാണ്. അദ്ദേഹത്തിന് ജാമ്യം ലഭിച്ചാലും പഴയ പ്രതിച്ഛായ വീണ്ടെടുക്കാനാവില്ല. മറ്റൊരു പ്രധാന കാര്യം തേജസ്വി യാദവിന്റെ പരിചയക്കുറവാണ്. ജാതി വോട്ടുകളെ പൊളിക്കുന്ന ബിജെപി രാഷ്ട്രീയത്തെ നേരിടാന്‍ ഇതുവരെ തേജസ്വി പഠിച്ചിട്ടില്ല. വെള്ളപ്പൊക്കം, മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ജനപ്രക്ഷോഭമാക്കി മാറ്റാന്‍ തേജസ്വിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് നിതീഷിന് തന്റെ പ്രതിച്ഛായ നേരെയാക്കാന്‍ സമയം ലഭിക്കുകയും ചെയ്തു. ഇതിന് ബിജെപിയുടെ സഹായവും ഉണ്ടായിരുന്നു.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

ബിജെപി ദളിത് വോട്ടുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് കാരണവുമുണ്ട്. ആര്‍ജെഡി ജാതി സമവാക്യങ്ങള്‍ ഈ മേഖലയിലാണ് നടത്തുന്നത്. മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് തന്നെയാണ് ലഭിക്കുക. നിതീഷിന്റെ പ്രതിച്ഛായയാണ് അമിത് ഷാ ദളിത് വോട്ടുകള്‍ക്കായി ആശ്രയിക്കുന്നത്. കുറുമി, യാദവ വോട്ടുബാങ്ക് ശക്തമായ മേഖലകളില്‍ ഇത്തവണ മോദിയുടെ പ്രചാരണം ബിജെപി കൊണ്ടുവരും. ഇതോടെ ജാതി വോട്ടുകള്‍ നിഷ്പ്രഭമാകും. മോദി നേരിട്ടുള്ള ഫാക്ടറാവുമ്പോള്‍ ജാതി വോട്ടുകള്‍ ഫലിക്കാറില്ല.

നിതീഷിനെ സൂക്ഷിക്കണം

നിതീഷിനെ സൂക്ഷിക്കണം

നിതീഷിനെ പൂര്‍ണമായും വിശ്വസിക്കാന്‍ അമിത് ഷാ തയ്യാറല്ല. തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ സഖ്യം മാറുന്ന പതിവ് അദ്ദേഹത്തിനുണ്ട്. എന്നാല്‍ നിതീഷിന്റെ പ്രതിച്ഛായയില്‍ പാര്‍ട്ടി വളര്‍ത്തുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് തന്നെ ബിജെപിക്ക് ബീഹാര്‍ ഭരിക്കാന്‍ സാധിക്കും. എല്‍ജെപി കൈവിടില്ലെന്നാണ് സൂചന. അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യമില്ലാതെ മത്സരിക്കാനും സാധ്യതയുണ്ട്.

പ്രധാന കാരണം

പ്രധാന കാരണം

നിതീഷിന്റെ ശക്തി കുറഞ്ഞ് വരികയാണ്. ഒന്നാമത്തെ കാര്യം മദ്യനിരോധനമാണ്. ബീഹാറില്‍ ഇപ്പോഴും മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. നിയമം ഉണ്ടെങ്കിലും പോലീസുകാര്‍ക്ക് കൈക്കൂലി ലഭിക്കുന്നതിലൂടെ എളുപ്പത്തില്‍ മദ്യം കിട്ടും. വീടുകളില്‍ ഇത് എത്തിച്ച് കൊടുക്കുന്നുമുണ്ട്. ഇതോടെ സ്ത്രീകള്‍ നിതീഷിനെ കാര്യമായി എതിര്‍ക്കുന്നുണ്ട്. കുടുംബ നാഥന്‍മാര്‍ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം മദ്യത്തിനായി ചെലവിടുന്നുവെന്നാണ് പരാതി. ഇത് ദാരിദ്ര്യത്തിന്റെ പ്രധാന കാരണമാണ്. മറ്റൊരു വിഷയം തൊഴിലില്ലായ്മയാണ്. ബിജെപി ഈ പ്രശ്‌നങ്ങള്‍ വര്‍ധിച്ചാല്‍ നിതീഷിനെ നേരത്തെ തന്നെ കൈവിടാനാണ് സാധ്യത.

തല്ലരുതെന്ന് യാചിക്കേണ്ടി വന്നു, അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍!!

English summary
bihar opposition makes things easy for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X