Get Updates
Get notified of breaking news, exclusive insights, and must-see stories!

31,000 രൂപ നല്‍കും; പീഡന വിവരം മറക്കണമെന്ന് പഞ്ചായത്ത്

പട്‌ന: പീഡനത്തിന് ഇരയായ യുവതിയോടെ പണം വാങ്ങി പീഡനസംഭവം മറക്കണമെന്ന് ഖാപ് പഞ്ചായത്ത് ആവശ്യപ്പെട്ടു. ബിഹാറിലെ നവാഡ ജില്ലയിലെ പഞ്ചായത്താണ് വ്യത്യസ്തമായ രീതിയില്‍ വിധി കല്‍പ്പിച്ചത്. പീഡനത്തിന് ഇരയായ യുവാവ് പഞ്ചായത്ത് അംഗമാണ്. എന്നാല്‍ ഇയാള്‍ പണം നല്‍കാന്‍ തയ്യാറാകാത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞയാഴ്ച യുവതിയെ തട്ടിക്കൊണ്ടുപോയി 12 ദിവസം തടവില്‍ പാര്‍പ്പിച്ച് പ്രതി പീഡിപ്പിച്ചിരുന്നു. ഇതേ തുര്‍ന്ന് യുവതി പരാതിയുമായി പഞ്ചായത്തിന് മുന്നിലെത്തി. 31,000 രൂപ നല്‍കാനായിരുന്നു പഞ്ചായത്തിന്റെ വിധി. എന്നാല്‍, പ്രതി പണം നല്‍കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല യുവതയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

rape-latest

ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബലാത്സംഗ പരാതി പണം കൊടുത്ത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പഞ്ചായത്തിനെതിരെയും നിയമനടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

ഇതാദ്യമായല്ല പീഡനവിവരം പുറത്തറിയാതിരിക്കാന്‍ പണം പ്രതിഫലമായി നല്‍കാന്‍ പഞ്ചായത്ത് ഉത്തരവിടുന്നത്. കഴിഞ്ഞമാസം ാത്തിഹാര്‍ ജില്ലയിലെ പഞ്ചായത്ത് 41,000 രൂപയാണ് പരാതിക്കാരിക്ക് നല്‍കാനായി വിധിച്ചത്. ഇവിടെയും പ്രതി പണം നല്‍കാന്‍ കൂട്ടാക്കാത്തതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+