പ്രതിയെ കിട്ടിയില്ല; തത്തയെ ചോദ്യം ചെയ്ത് പോലീസ്; വീഡിയോ വൈറല്‍...
പ്രതിയുടെ വീട്ടിൽ നിന്നും തിരിച്ചുപോകുമ്പോഴാണ് തത്തയെ കാണുന്നത്

പട്ന (ബിഹാർ): സാധാരണ പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നത് നമ്മൾ കണ്ടുകാണും. പ്രതിയെ കിട്ടിയില്ലെങ്കിൽ പ്രതിയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യും. എന്നാൽ പറയാൻ പോകുന്നത് പ്രതിയെ കണ്ടെത്താൻ വേണ്ടി ഒരു തത്തയെ ചോദ്യം ചെയ്യുന്നത്. അതെ, സംഭവം സത്യമാണ്. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.
പോലീസിനെക്കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവനെ പിടിക്കാൻ വേണ്ടിയാണ് പോലീസ് തത്തയെ ചോദ്യം ചെയ്യുന്നത്. ഇയാൾ എവിടെയുണ്ടെന്നറിയാൻ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ആണ് പോലീസ് ചോദ്യം ചെയ്തത്. സമ്പൂർണ മദ്യനിരോധനമുള്ള ബിഹാറിലാണ് ഈ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ പിടിക്കാനാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഇയാൾ കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു.
ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പോലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്. തത്തയുടെ കരച്ചിൽ പോലീസുകാർ ശ്രദ്ധിച്ചു അപ്പോഴാണ് അക്കാര്യം ഇവർ ശ്രദ്ധിച്ചത്. മനുഷ്യരുടേത് പോലെയുള്ല ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പോലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
'എയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?' തുടങ്ങിയ കാര്യങ്ങൾ കനയ്യ കുമാർ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ഐ കനയ്യ കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിൽ നേരത്തെ തന്നെ മദ്യത്തിന് നിരോധനം ഉണ്ട്. പക്ഷേ ഇവിടെ വൻ തോതിൽ മദ്യക്കടത്തുകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്പോ പിന്നാലെയാണു പോലീസ് മദ്യം വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടുന്തിന് പരിശോധനകളും ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 2.54 ലക്ഷത്തിലേറെ പേരെയാണ് മദ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications