കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കും; പരാതിക്കാരനെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച 49 പ്രമുഖർക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ ബീഹാർ പോലീസ് തീരുമാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അപർണ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ തുടങ്ങി 49 സാസ്കാരിക പ്രവർത്തകർക്കെതിരെയായിരുന്നു ബീഹാർ പോലീസ് കേസെടുത്തത്.

അപകട സമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ശ്രീറാം; വിശദീകരണം തള്ളി, സസ്പെൻഷൻ നീട്ടിഅപകട സമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ശ്രീറാം; വിശദീകരണം തള്ളി, സസ്പെൻഷൻ നീട്ടി

അഭിഭാഷകനായ സുധീർ ഓജയാണ് ഇവർക്കെതിരെ പരാതി നൽകിയത്. മതിയായ തെളിവുകളില്ലാതെയാണ് ഇയാൾ പരാതി നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാജ പരാതി നൽകിയതിന് സുധീർ ഓജയ്ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയാണ് സുധീർ ഓജ ഇത്തരമൊരു പരാതി നൽകിയതെന്ന് പോലീസ് വക്താവ് ജിതേന്ദ്ര കുമാർ വ്യക്തമാക്കി.

main

കഴിഞ്ഞ ജൂലൈ 23നാണ് സാസ്കാരിഅപകട സമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ശ്രീറാം; വിശദീകരണം തള്ളി, സസ്പെൻഷൻ നീട്ടി നായകന്മാർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അടക്കമുള്ള ദാരുണ സംഭവങ്ങളിൽ പ്രതിഷേധമറിയിച്ചായിരുന്നു കത്ത്. കത്തെഴുതിയ 49 പേർക്കെതിരെയും ബീഹാറിലെ മുസഫർപൂർ സദർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബീഹാർ പോലീസ് കേസെടുത്തത്. കത്തയച്ചവർ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയും വിഘടനവാദത്തെ പ്രോഹത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സുധീർ ഓജ ഹർജി സമർപ്പിക്കുകയായിരുന്നു. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, പൊതുശല്യം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സാംസ്കാരിക നായകന്മാർക്കെതിരെ കേസെടുത്തത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. രാംവിലാസ് പസ്വാന്റെ ലോക് ജൻശക്തി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് സുധീർ ഓജയെന്നാണ് സൂചന.

English summary
Bihar police to close sedition case against 49 celebrities who wrote letter to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X