കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം? ആര്‍ജെഡിയുടെ ആദ്യ ആവശ്യം; തേജ് പ്രതാപും മന്ത്രിസഭയിലേക്ക്

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി. നിതീഷ് കുമാര്‍ വൈകീട്ട് ഗവര്‍ണറെ കാണാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ മന്ത്രിസ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് വിവരം. ആര്‍ജെഡി വന്‍ പ്രാതിനിധ്യം തന്നെ നിതീഷ് മന്ത്രിസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിതീഷ് കുമാറിന്റെ നീക്കത്തില്‍ സ്തബധരായി ഇരിക്കുകയാണ് ബിജെപി.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഖ്യാപനമാണിത്. രാജിവെക്കില്ലെന്നാണ് മന്ത്രിമാരുടെ തീരുമാനം. നിതീഷ് സഖ്യം വിടുന്ന കാര്യം അറിയിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്ര നേതൃത്വം ആകെ നിരാശയിലാണ്. നിതീഷിനെ വിളിച്ചിട്ട് ഇതുവരെ ലഭ്യമായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

1

സര്‍ക്കാര്‍ രൂപീകരണം തുടങ്ങിയതിന് പിന്നാലെയാണ് ആര്‍ജെഡി ആവശ്യം ഉന്നയിച്ചത്. ആര്‍ജെഡി മന്ത്രിസഭയുടെ ഭാഗമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള പിന്തുണയായിരിക്കില്ലെന്നും വ്യക്തമായി. തേജസ്വി യാദവ് ആഭ്യന്തര മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടേക്കാനാണ് സാധ്യത. നേരത്തെ ആര്‍ജെഡിയും ഭാഗമായിരുന്ന മഹാസഖ്യ സര്‍ക്കാരില്‍ തേജസ്വി ഉപമുഖ്യമന്ത്രിയായിരുന്നു. പിന്നീട് അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നിതീഷ് സഖ്യം വിട്ടത്.

2

ഇത്തവണയും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ശക്തിയായി തേജസ്വി യാദവ് ഉണ്ടാവുമെന്നാണ് സൂചനകള്‍. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപും പുതിയ സര്‍ക്കാരിന്റെ മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. കുടുംബത്തിലെ പ്രശ്‌നം തേജിന് മന്ത്രി പദം നല്‍കുന്നതിലൂടെ തീര്‍ക്കാമെന്നാണ് ആര്‍ജെഡി കരുതുന്നത്. നിതീഷ് കുമാര്‍ തീരുമാനം പ്രഖ്യാപിച്ചാലേ രാജിയുള്ളൂ എന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍.

3

ജെഡിയു നിര്‍ണായക യോഗത്തില്‍ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരാള്‍ പോലും ഈ തീരുമാനത്തെ എതിര്‍ത്തില്ല. തീരുമാനത്തിന് പിന്നാലെ പട്‌നയിലെ നിതീഷിന്റെ വസതിക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം ഇവിടെയെത്തിയിട്ടുണ്ട്. അതേസമയം നിതീഷ് തുടരണമെന്നാണ് ബിജെപിയുടെ ആവശ്യമെന്ന് കേന്ദ്ര മന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.

4

നിതീഷിന് പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു കാര്യം പോലും ബിജെപി ചെയ്തിട്ടില്ലെന്ന് കൗശല്‍ കിഷോര്‍ പറഞ്ഞു. ജെഡി തീരുമാനമെടുത്ത് കാണും. പക്ഷേ ബിജെപിക്ക് നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തേജസ്വിക്ക് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കാന്‍ നിതീഷ് സമ്മതിച്ചുവെന്നാണ് വിവരം. 2024 വരെ നിതീഷ് മുഖ്യമന്ത്രിയായി തുടരും.

5

അതേസമയം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ധാരണയിലെത്തിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് വര്‍ഷം നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. അതിന് ശേഷം തേജസ്വി യാദവിന് അധികാരം കൈമാറും. നിതീഷിന് അതിന് ശേഷം തുടരാന്‍ താല്‍പര്യമില്ല. തേജസ്വി യാദവിന് കീഴില്‍ ജെഡിയുവും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മറ്റ് പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് 2025ല്‍ സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടും.

6

തേജസ്വി യാദവ് ഉച്ചഭക്ഷണത്തിന് ശേഷം നിതീഷ് കുമാറിന് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും. അതേസമയം ബിജെപി ജെഡിയുവിനെ അപമാനിച്ചെന്ന് നിതീഷ് കുമാര്‍ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി. എല്ലാ എംപിമാരും എംഎല്‍എമാരും ഇതിനോട് യോജിച്ചു. ജെഡിയുവിനെ ദുര്‍ബലമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ ബിജെപി നേതാക്കള്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വീട്ടില്‍ യോഗം ചേരുകയാണ്.

7

തേജസ്വി യാദവിനെയും ഒപ്പം കൂട്ടിയാണ് ഇന്ന് വൈകീട്ട് നിതീഷ് ഗവര്‍ണറെ കാണുക. ഇതിന് മുമ്പ് തന്നെ പതിനാറ് ബിജെപി മന്ത്രിമാരും രാജിവെച്ചേക്കുമെന്നാണ് സൂചന. ജിതന്‍ റാം മാഞ്ചിയും എച്ച്എഎമ്മും ഇന്ന് നാല് മണിക്ക് യോഗം ചേരുന്നുണ്ട്. ഇവര്‍ നിതീഷിനൊപ്പം പോകാനാണ് താല്‍പര്യപ്പെടുന്നത്.

8

മുഖ്യമന്ത്രി സ്ഥാനം ജെഡിയുവിനും, ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര മന്ത്രി പദവും ആര്‍ജെഡിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും ലഭിക്കും. കോണ്‍ഗ്രസിന് ഒരു ഉപമുഖ്യമന്ത്രി പദം കൂടി ലഭിക്കുന്ന സാഹചര്യവും ഉണ്ടായേക്കും. അതേസമയം എല്‍ജെപി എന്‍ഡിഎയ്‌ക്കൊപ്പം തുടരുമെന്ന് പശുപതി പരസ് വ്യക്തമാക്കി.

Recommended Video

cmsvideo
ബീഹാറില്‍ BJPക്ക് പണികൊടുത്ത് നിതീഷ് കുമാര്‍,സര്‍ക്കാര്‍ താഴെ വീഴുന്നു | *Politics

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

English summary
bihar political crisis: tejashwi seeks for home ministry in new govt, tej pratap also in consideration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X