കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു. മഹാസഖ്യത്തിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം-എസ്) മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണിത്. അദ്ദേഹം ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുമെന്ന് വ്യക്തമായ സൂചനകള്‍ പുറത്തുവന്നു.

കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തെ മാഞ്ജി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സഖ്യം വിടാനുള്ള തീരുമാനം. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് എച്ച്എഎം-എസ്. ബിഹാറില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ...

രണ്ട് ദിവസങ്ങള്‍ക്കകം

രണ്ട് ദിവസങ്ങള്‍ക്കകം

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മഹാസഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎയില്‍ മാഞ്ജിയുടെ പാര്‍ട്ടി ചേരുമെന്നാണ് വിവരം. രണ്ട് ദിവസങ്ങള്‍ക്കകം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

ജെഡിയുവില്‍ ലയിച്ചേക്കും

ജെഡിയുവില്‍ ലയിച്ചേക്കും

പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് എച്ച്എഎം എക്‌സിക്യൂട്ടീവ് കമ്മിറ്റി മാഞ്ജിയെ ചുമതലപ്പെടുത്തിയെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്‌വാന്‍ പറഞ്ഞു. ഒരു പക്ഷേ, എച്ച്എഎം നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവില്‍ ലയിച്ചേക്കുമെന്നും വിവരമുണ്ട്.

രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങള്‍

മാഞ്ജിയുടെ പാര്‍ട്ടി രണ്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒന്ന് ജെഡിയുവില്‍ ലയിക്കുക എന്നതാണ്. മറ്റൊന്ന് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്. അതേസമയം, എന്‍ഡിഎ സഖ്യത്തില്‍ ഇനി പുതിയ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുമോ എന്ന കാര്യവും അവ്യക്തമാണ്.

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam
നിതീഷ് കുമാറിന്റൈ വിമര്‍ശകന്‍

നിതീഷ് കുമാറിന്റൈ വിമര്‍ശകന്‍

നിതീഷ് കുമാറിനെ ഒരുകാലത്ത് നിശിതമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ജിതന്‍ റാം മാഞ്ജി. എന്നാല്‍ അടുത്ത കാലത്തായി അദ്ദേഹം സ്വരം മാറ്റിയിട്ടുണ്ട്. നിതീഷ് സര്‍ക്കാരിന്റെ പല തീരുമാനങ്ങളെയും അദ്ദേഹം പുകഴ്ത്തുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാഞ്ജിയുടെ പാര്‍ട്ടി മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് മല്‍സരിച്ചത്.

സീറ്റ് വിഭജന പൊല്ലാപ്പ്

സീറ്റ് വിഭജന പൊല്ലാപ്പ്

മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുടെ അഭിപ്രായ ഭിന്നതയാണ് മാഞ്ജിയെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മാഞ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഹാസഖ്യത്തിലെ കോണ്‍ഗ്രസോ ആര്‍ജെഡിയോ അതിന് തയ്യാറായിട്ടില്ല.

അവര്‍ സമ്മതിക്കുമോ

അവര്‍ സമ്മതിക്കുമോ

മഹാസഖ്യം വിടാനുള്ള നീക്കങ്ങള്‍ മാഞ്ജിയുടെ പാര്‍ട്ടി കുറച്ചാഴ്ചകളായി നടത്തി വരികയാണ്. എന്‍ഡിഎ സഖ്യത്തില്‍ ചേരാനാണ് ആദ്യം ശ്രമം നടത്തിയത്. ഇതിന് ബിജെപിയും ജെഡിയുവും സമ്മതിക്കുമോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ഒവൈസിയുടെ എംഐഎമ്മുമായി സഖ്യമുണ്ടാക്കാനും നീക്കം നടത്തിയിരുന്നു.

ഒരംഗം മാത്രം

ഒരംഗം മാത്രം

2015ല്‍ എന്‍ഡിഎയിലായിരുന്നു മാഞ്ജിയുടെ പാര്‍ട്ടി. നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സഖ്യം വിടുകയായിരുന്നു. ബിഹാര്‍ നിയമസഭയില്‍ ഒരംഗം മാത്രമാണ് മാഞ്ജിയുടെ പാര്‍ട്ടിക്കുള്ളത്. ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചാല്‍ മാഞ്ജിയുടെ പാര്‍ട്ടി എന്‍ഡിഎയില്‍ രണ്ട് ദിവസത്തിനകം വീണ്ടും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എതിര്‍പ്പില്ലെന്ന് ബിജെപി

എതിര്‍പ്പില്ലെന്ന് ബിജെപി

എന്‍ഡിഎയിലേക്ക് കൂടുതല്‍ കക്ഷികള്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു. അതേസമയം, എന്‍ഡിഎയിലെ കക്ഷിയായ എല്‍ജെപി സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കത്തിലാണ്. എല്‍ജെപിയെ ഒതുക്കാന്‍ മാഞ്ജിയുടെ കക്ഷിയെ എന്‍ഡിഎയില്‍ എടുക്കുമെന്നും നിതീഷ് കുമാര്‍ ഇതിന് താല്‍പ്പര്യം കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

English summary
Bihar Politics: Jitan Ram Manjhi led Party left Grand Alliance; may merge with the JDU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X