കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ പോരാട്ടത്തിനിറങ്ങുന്നത് 130 കുറ്റവാളികള്‍, ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും?

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിഹാറില്‍ ഇത്തവണ കുറ്റവാളികള്‍ തമ്മില്‍ പോരാടും. ജനങ്ങള്‍ ഇനി എന്തൊക്കെ കാണാനിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നും 130 കുറ്റവാളികളാണ് മത്സരിക്കാനിറങ്ങുന്നത്. ബിഹാര്‍ ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നത് നിര്‍ണായകമാണ്. ബിഹാര്‍ ജനങ്ങള്‍ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യാനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

243സീറ്റില്‍ 49 സീറ്റുകളിലേക്കാണ് ഇവര്‍ മത്സരിക്കുന്നത്. 583 സ്ഥാനാര്‍ത്ഥികളില്‍ 130 പേരും പല കേസുകളിലും പെട്ടവരാണ്. കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കേസില്‍ പെട്ടവരാണ് മത്സരത്തിനിറങ്ങുന്നതെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

voting

170 സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, അതില്‍ 130 പേരും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ പതിനാറ് ജെഡിയു സ്ഥാനാര്‍ത്ഥികള്‍,14 ബിജെപി സ്ഥാനാര്‍ത്ഥികള്‍,14 സിപിഐ സ്ഥാനാര്‍ത്ഥികള്‍, എട്ട് ബിഎസ്പി സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

ജെഡിയു സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ അടക്കമുള്ള 16പേര്‍ കൊലപാതക കുറ്റത്തിനും ഏഴ് പേര്‍ കൊലപാതക ശ്രമത്തിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. വര്‍സാലിഗഞ്ച് മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രദീപ് കുമാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് കേസില്‍ പ്രതിയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ 11 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് കേസുള്ളത്.

English summary
A report said 170 candidates have criminal cases against them while 130 of them contesting from 37 seats have been booked for serious non-bailable offences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X