കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ: ജെഡിയുവിനും ബിജെപിക്കും നിർണായകം, ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 6 മന്ത്രിമാർ

Google Oneindia Malayalam News

പാറ്റ്‌ന: കൊവിഡ് കാലത്ത് ബീഹാര്‍ ജനത പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ 35 സീറ്റുകളിലേക്ക് നിതീഷ് കുമാറിന്റെ ജെഡിയുവും 29 സീറ്റുകളിലേക്ക് ബിജെപിയും മത്സരിക്കുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 6 ക്യാബിനറ്റ് മന്ത്രിമാരാണ് ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ലതിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ല

പ്രതിപക്ഷ മഹാസഖ്യത്തിലെ ആര്‍ജെഡി 42 സീറ്റുകളില്‍ ആണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 20 സീറ്റുകളിലും ബീഹാറില്‍ മത്സരിക്കുന്നു. എന്‍ഡിഎയില്‍ നിന്നും പുറത്ത് വന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി 41 സീറ്റുകളിലാണ് മത്സര രംഗത്തുളളത്. നിതീഷ് കുമാറിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന എല്‍ജെപി മത്സരിക്കുന്ന 41 സീറ്റുകളില്‍ 35 എണ്ണവും ജെഡിയു മത്സരിക്കുന്ന സീറ്റുകളാണ്.

bihar

952 പുരുഷ സ്ഥാനാര്‍ത്ഥികളും 114 വനിതാ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുളള പ്രമുഖരിലൊരാള്‍ ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ആണ്. ജെഡിയുവിന്റെ രാജ് കുമാര്‍ റായ്ക്ക് എതിരെയാണ് തേജ് പ്രതാപ് യാദവ് മത്സരിക്കുന്നത്. തേജ് പ്രതാപ് യാദവിന്റെ സഹോദരന്‍ കൂടിയായ തേജസ്വി പ്രസാദ് യാദവ് രഘോപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് വീണ്ടും ജനവിധി തേടുന്നത്. ബിജെപി നേതാവ് സതീഷ് കുമാര്‍, എല്‍ജെപി നേതാവ് രാകേഷ് റോഷന്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ഖുശ്ബുവിന് ശേഷം വിജയശാന്തി, കോൺഗ്രസ് താരപ്രചാരക ബിജെപിയിലേക്ക്, കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചഖുശ്ബുവിന് ശേഷം വിജയശാന്തി, കോൺഗ്രസ് താരപ്രചാരക ബിജെപിയിലേക്ക്, കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച

ഇന്ന് മത്സരിക്കുന്ന 6 ക്യാബിനറ്റ് മന്ത്രിമാര്‍ ഇവരാണ്- ഗയ ടൗണില്‍ നിന്നും പ്രേം കുമാര്‍, ലക്ഷിസരായില്‍ നിന്നും വിജയ് കുമാര്‍ സിന്‍ഹ, ബന്‍കയില്‍ നിന്നും രാം നാരായണ്‍ മണ്ഡല്‍, ജെഹനാബാദില്‍ നിന്നും കൃഷ്ണനന്ദന്‍ പ്രസാദ് വര്‍മ, ദിനാരയില്‍ നിന്നും ജയകുമാര്‍ സിംഗ്, രാജ്പൂരില്‍ നിന്നും സന്തോഷ് കുമാര്‍ നിരാല. കോമണ്‍വെല്‍ത്ത് ഗോള്‍ഡ് മെഡല്‍ ജേതാവ് ശ്രേയസി സിംഗ് ബിജെപി ടിക്കറ്റില്‍ ജമൂയി സീറ്റില്‍ നിന്ന് കന്നി അങ്കത്തിനിറങ്ങിയിരിക്കുന്നു. ആര്‍ജെഡിയുടെ വിജയ് പ്രകാശ് ആണ് എതിരാളി.

ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ, ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന്ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ, ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന്

English summary
Bihar Polls 2020: 6 Cabinet Ministers contest in first phase of Bihar Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X