കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ലാലു അനുകൂല മുദ്രാവാക്യം, പൊട്ടിത്തെറിച്ച് നിതീഷ് കുമാർ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ വീണ്ടും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബിജെപിക്കൊപ്പം നിതീഷ് കുമാര്‍ ഇക്കുറി കളത്തിലിറങ്ങിയിരിക്കുന്നത്. ജെഡിയുവിനേക്കാളും സീറ്റുകള്‍ ബിജെപി നേടിയേക്കും എന്ന തരത്തിലുളള സര്‍വ്വേ ഫലങ്ങള്‍ നിതീഷ് കുമാറിന് ആശ്വാസകരമല്ല. മാത്രമല്ല ചിരാഗ് പാസ്വാന്റെ എല്‍ജെപി നിതീഷ് കുമാറിനെ വീഴ്ത്തി തങ്ങള്‍ ബിജെപിയോടൊപ്പം സര്‍ക്കാരുണ്ടാക്കും എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

അതിനിടെയാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാര്‍ രോഷം കൊള്ളുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. സരണ്‍ ജില്ലയില്‍ സംഘടിപ്പിച്ച ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചത്. റാലിയില്‍ പങ്കെടുത്ത ആളുകളില്‍ ചിലര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതാണ് നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചത്.

nitish

പാര്‍സ നിയോജക മണ്ഡലത്തിലെ ദേര്‍ണിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പ്രസംഗം നടത്തുകയായിരുന്നു നിതീഷ് കുമാര്‍. അതിനിടെയാണ് ലാലു പ്രസാദ് യാദവിനെ അനുകൂലിച്ച് ആളുകള്‍ക്കിടയില്‍ നിന്ന് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത്. അതിനിടെ ചിലര്‍ ലാലു പ്രസാദ് യാദവിനെ എതിര്‍ത്തും മുദ്രാവാക്യം വിളിച്ചു. ആര്‍ജെഡി തലവന്‍ നിലവില്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

മുദ്രാവാക്യം വിളികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നിതീഷ് കുമാര്‍ ആളുകളോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ വെച്ച് ശബ്ദമുണ്ടാക്കാതെയിരിക്കൂ എന്ന് നിതീഷ് കുമാര്‍ ആളുകളോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ട എന്നും നിതീഷ് കുമാര്‍ രോഷാകുലനായി. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതാണോ എന്ന് നിതീഷ് അണികളോട് ചോദിച്ചു. അല്ലെന്ന് ആളുകള്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണോ ഇവിടെ കൂടിയിരിക്കുന്നത് അവര്‍ക്ക് നിങ്ങള്‍ ഉപദ്രവമാണ് ചെയ്യുന്നത് എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടുകാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടു

ആര്‍ജെഡി വിട്ടെത്തിയ നേതാവായ ചന്ദ്രിക റായ് അടക്കമുളളവര്‍ നിതീഷ് കുമാറിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. 2015 മുതല്‍ 2017 വരെ ബീഹാര്‍ ഗതാഗത വകുപ്പ് മ്ന്ത്രി ആയിരുന്നു ചന്ദ്രിക റായ്. 2015 മുതല്‍ റായ് പാര്‍സ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ്.

English summary
Bihar Polls 2020: Nitish Kumar looses cool in rally due to pro lalu slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X