Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തെ ചൊല്ലിയുളള തര്‍ക്കം എന്‍ഡിഎയുടെ നാടകം, ആരോപണവുമായി പ്രതിപക്ഷം

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പൗരത്വ നിയമത്തെ ചൊല്ലിയുളള തര്‍ക്കം എന്‍ഡിഎയുടെ നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷം. ബീഹാറില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൗരത്വ നിയമ വിഷയം പ്രചാരണത്തില്‍ ഉയര്‍ത്തിയിരുന്നു. ബീഹാര്‍ മൂന്നാം ഘട്ട പ്രചാരണത്തിന് എത്തിയ യോഗി ആദിത്യനാഥ് കാത്തിഹാറില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പൗരത്വ നിയമം പരാമര്‍ശിച്ചത്.

ബീഹാറില്‍ എന്‍ഡിഎയെ അധികാരത്തില്‍ എത്തിച്ചാല്‍ ബംഗ്ലാദേശില്‍ നിന്നുളള കടന്ന് കയറ്റക്കാരെ നാട് കടത്തും എന്നാണ് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം പാസ്സാക്കിയത്. അതേസമയം എന്‍ഡിഎയുടെ ഭാഗമായ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ യോഗിയെ എതിര്‍ത്ത് രംഗത്ത് എത്തി.

bihar

കൃഷ്ണഗഞ്ചിലെ റാലിയില്‍ പ്രസംഗിക്കവേയാണ് യോഗിയുടെ പേര് പറയാതെ നിതീഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ചിലര്‍ അജണ്ട പ്രചരിപ്പിക്കുകയാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആരും ഈ രാജ്യത്ത് ആരെയും പുറത്താക്കില്ലെന്ന് നിതീഷ് പറഞ്ഞു. ആര്‍ക്കും ആരെയും പുറത്താക്കാനുളള അവകാശം ഇല്ലെന്നും ഇന്ത്യ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇത് എന്‍ഡിഎയുടെ പരസ്പര ധാരണയുടെ പുറത്തുളള നാടകമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ബിജെപിയും ജെഡിയുവും ചേര്‍ന്നുളള കളിയാണ് നടക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. യോഗി ആദിത്യനാഥ് പൗരത്വ വിഷയം ഉയര്‍ത്തിയത് നിതീഷ് കുമാറിന് പ്രതികരിക്കാന്‍ വേണ്ടിയാണ്. സിഎഎ വിരുദ്ധ സമരത്തിനോട് മൗനം പാലിക്കുകയായിരുന്നു ഇതുവരെ നിതീഷ് കുമാര്‍ ചെയ്തിരുന്നത്. ബിജെപിക്കും ജെഡിയുവിനും ആളുകളെ പറ്റിക്കാനാവില്ലെന്നും തിവാരി പ്രതികരിച്ചു.

ബീഹാറില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. 78 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് ബീഹാറിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ് കൂടിയാണ്. ഈ ഘട്ടത്തില്‍ ബിജെപി 35 സീറ്റുകളിലും ജെഡിയു 41 സീറ്റുകളിലുമായാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+