കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാർ ഉദ്ദേശിച്ചത് മോദിയെ, അദ്ദേഹത്തിന് 6 സഹോദരങ്ങൾ, തിരിച്ചടിച്ച് തേജസ്വി യാദവ്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ ജനത ബുധനാഴ്ച ആദ്യഘട്ട വോട്ടെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുകയാണ്. അവസാന മണിക്കൂറുകളിലും നേതാക്കള്‍ തമ്മിലുളള വാക്‌പോര് തുടരുകയാണ്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലാണ് ചൂടേറിയ വാക്‌പോര്.

ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയംലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം

തേജസ്വി യാദവിന്റെ അച്ഛനും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പരിഹസിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരിഹാസം. ഒരു മകന് വേണ്ടി 8-9 മക്കളെ വരെ ജനിപ്പിക്കുന്നവരില്‍ നിന്നും ഒരു വികസനവും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് നിതീഷ് കുമാര്‍ പരിഹസിച്ചത്.

bihar

നിതീഷ് കുമാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നു എന്നാണ് തേജസ്വി യാദവ് തിരിച്ചടിച്ചത്. വൈശാലി ജില്ലയിലെ മഹ്നാറില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെതിരെ രംഗത്ത് വന്നത്.

നിതീഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: അവര്‍ 8-9 കുട്ടികളെ ജനിപ്പിക്കുന്നു. അവര്‍ക്ക് പെണ്‍കുട്ടികളില്‍ വിശ്വാസം ഇല്ല. ഒരു മകന്‍ ജനിക്കുന്നതിന് മുന്‍പ് അവര്‍ക്ക് 7-8 പെണ്‍മക്കളുണ്ടായി. ഏത് തരത്തിലുളള ബീഹാര്‍ ആണ് അവര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതാണ് അവരുടെ രീതിയെങ്കില്‍ എന്താകും ബീഹാറിന്റെ അവസ്ഥ എന്നാണ് നിതീഷ് ചോദിച്ചത്.

ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷംജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം

ലാലു പ്രസാദ് യാദവ്- റാബ്രി ദേവി ദമ്പതികള്‍ക്ക് തേജസ്വി അടക്കം 9 മക്കളാണ് ഉളളത്. നിതീഷ് കുമാര്‍ ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്നാണ് തേജസ്വി യാദവ് നല്‍കിയ മറുപടി. 5-6 സഹോദരന്മാരും സഹോദരിമാരും ഉളള നരേന്ദ്ര മോദിയെ കുറിച്ചാണ് നിതീഷ് പറഞ്ഞത്. നിതീഷ് കുമാറിന്റെ മോശം വാക്കുകള്‍ അനുഗ്രഹമായി കാണുന്നുവെന്നും തേജസ്വി പറഞ്ഞു. തന്റെ അമ്മയേയും മറ്റ് സ്ത്രീകളേയും അപമാനിക്കുന്നതാണ് നിതീഷിന്റെ പരാമര്‍ശം. ശാരീരികമായും മാനസികമായും തളര്‍ന്നത് കൊണ്ടാണ് നിതീഷ് കുമാര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നും തേജസ്വി യാദവ് മറുപടി നല്‍കി.

English summary
Bihar Polls 2020: Tejaswi Yadav givs befitting reply to Nitish Kumar's jibe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X