കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിന് പ്രത്യേക പദവിയും 1.25 ലക്ഷം കോടിയുടെ പാക്കേജും എവിടെ? മോദിക്ക് കത്തെഴുതി തേജസ്വി

Google Oneindia Malayalam News

പാറ്റ്‌ന: രണ്ടാംഘട്ട നിയമസഭാ തിരഞ്ഞടുപ്പില്‍ വിധി എഴുതുകയാണ് ബീഹാര്‍. അതിനിടെ ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. 5 വര്‍ഷം മുന്‍പ് നരേന്ദ്ര മോദി നടത്തിയ പൂര്‍ത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഹിന്ദിയില്‍ എഴുതിയ രണ്ട് പേജ് കത്ത് തേജസ്വി യാദവ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാറിലെ ജനങ്ങള്‍ക്ക് 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന് കാണില്ലെന്ന് കരുതുന്നു എന്നാണ് കത്തിനൊപ്പം തേജസ്വി യാദവ് കുറിച്ചിരിക്കുന്നത്.

bihar

2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ബീഹാറിന് പ്രത്യേക പദവിയും 1.25 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത് തേജസ്വി ഓര്‍മ്മപ്പെടുത്തുന്നു. 2015ലെ തിരഞ്ഞെടുപ്പ് ആര്‍ജെഡി-ജെഡിയു സഖ്യം ആണ് വിജയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിതീഷ് കുമാറിന്റെ ജെഡിയു, ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ബീഹാറിന് പ്രത്യേക പദവി നല്‍കാതിരിക്കാന്‍ എത്ര കാലം നിയമങ്ങളാണ് തടസ്സമെന്ന ന്യായം പറയുമെന്നും തേജസ്വി യാദവ് ചോദിക്കുന്നു. ആകെയുളള 40 എംപിമാരില്‍ 39 പേരെയും ബിജെപിക്ക് നല്‍കിയ ബീഹാറിന് വേണ്ടി ഈ നിയമങ്ങള്‍ ഭേദഗതി ചെയ്യാനാവില്ലേ എന്നും ചോദിക്കുന്ന തേജസ്വി യാദവ് മറ്റ് പല കാര്യങ്ങള്‍ക്കും വേണ്ടി ഭരണഘടന പോലും തിരുത്തിയില്ലേ എന്നും കത്തില്‍ ചോദിക്കുന്നു.

പാറ്റ്‌ന സര്‍വ്വകലാശാലയ്ക്ക് കേന്ദ്ര പദവി നിരസിക്കുന്നതിനെ കുറിച്ചും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം എല്ലാ വളര്‍ച്ചാ സൂചികകളിലും താഴെ നില്‍ക്കുന്ന ഒരു സംസ്ഥാനത്തോട് ചിറ്റമ്മ നയം ആണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് എന്നും കത്തില്‍ തേജസ്വി യാദവ് ആരോപിക്കുന്നു.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Bihar polls 2020: Tejaswi Yadav writes letter to Modi asking about the promises made 5 years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X