കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു സ്ഥാനാര്‍ത്ഥി പട്ടിക വിവാദത്തില്‍, മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസ് പ്രതിക്ക് സീറ്റ്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വിവാദത്തില്‍. മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസില്‍ ആരോപണ വിധേയയായ മന്ത്രിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ജെഡിയു. മുന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കുമാരി മഞ്ജു വര്‍മ ആണ് ജെഡിയു കഴിഞ്ഞ ദിവസം പുറത്ത് വിട്ട 115 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസില്‍ ജയിലില്‍ കിടന്നിട്ടുളള നേതാവ് കൂടിയാണ് കുമാരി മഞ്ജു വര്‍മ. ബേഗുസരായിയിലെ ചെരിയ ബരിയാപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കുമാരി മഞ്ജു വര്‍മ മത്സരിക്കുക. 2010ലേയും 2015ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് കുമാരി മഞ്ജു വര്‍മ നിയമസഭയില്‍ എത്തിയത്.

jdu

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസ് അന്വേഷിച്ച സിബിഐ കുമാരി മഞ്ജു വര്‍മയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതും വിവാദമായിരുന്നു. തുടര്‍ന്ന് കുമാരി മഞ്ജു വര്‍മയേയും ഭര്‍ത്താവിനേയും സിബിഐ ആംസ് ആക്ട് പ്രകാരവും കേസില്‍ പ്രതി ചേര്‍ത്തു. മൂന്ന് മാസത്തോളം അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട കുമാരി മഞ്ജു വര്‍മ പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം മൂന്നാം മുന്നണിയിൽബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം മൂന്നാം മുന്നണിയിൽ

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam

കേസിന്റെ വിചാരണയ്ക്കിടെ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം കുമാരി മഞ്ജു വര്‍മ നിഷേധിച്ചിരുന്നു. മുന്‍ ഡിജി സുനില്‍ കുമാര്‍ ആണ് ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ മറ്റൊരു പ്രമുഖന്‍. വിരമിച്ചതിന് ശേഷമാണ് സുനില്‍ കുമാര്‍ ജെഡിയുവില്‍ ചേര്‍ന്നത്. 15 മുസ്ലീം സ്ഥാനാര്‍ത്ഥികളേയും യാദവ സമുദായത്തില്‍ നിന്ന് പത്ത് പേരെയും ജെഡിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുളള സീറ്റുകള്‍ കുംരി, ദളിത്, മറ്റ് സവര്‍ണ സമുദായങ്ങള്‍ എന്നിവര്‍ക്കാണ് വീതം വെച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

പോര് മൂർച്ഛിച്ചു;അബ്ദുള്ളക്കുട്ടിയെ തിരിഞ്ഞ് നോക്കാതെ സുരേന്ദ്രനും കുമ്മനവും,സ്വീകരിക്കാനെത്തിയില്ലപോര് മൂർച്ഛിച്ചു;അബ്ദുള്ളക്കുട്ടിയെ തിരിഞ്ഞ് നോക്കാതെ സുരേന്ദ്രനും കുമ്മനവും,സ്വീകരിക്കാനെത്തിയില്ല

യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്

English summary
Bihar Polls: JDU gives ticket to the accused of Muzaffarpur shelter home case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X