കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപി 160 സീറ്റില്‍ മത്സരിക്കും, മഞ്ജിക്കും കിട്ടി 20!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: 2015 അസംബ്ലി തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി 160 സീറ്റുകളില്‍ മത്സരിക്കും. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ സഖ്യകക്ഷികളായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജന ശക്തി പാര്‍ട്ടി 40 സീറ്റുകളിലും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി 23 സീറ്റുകളിലും മത്സരിക്കും. നിതീഷ് കുമാറിന്റെ ജെ ഡി യു വിട്ട മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച 20 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ കഴിഞ്ഞ ആഴ്ച തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായിരുന്നു ബി ജെ പിയുടെ താല്‍പര്യം. എന്നാല്‍ ബി ജെ പിയുടെ പുതിയ സഖ്യകക്ഷിയായ എച്ച് എ എമ്മുമായുള്ള ചര്‍ച്ച വഴിമുട്ടിച്ചു. ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടിക്ക് 13 സീറ്റുകളാണ് ബി ജെ പി ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് മഞ്ജി സമ്മതിച്ചില്ല. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഞ്ജി 20 സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായത്.

bjp

നിതീഷ് കുമാറിന്റെ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, എന്‍ സി പി തുടങ്ങിയ കക്ഷികളെല്ലാം ഒരുമിച്ച് ബി ജെ പിയെ എതിര്‍ക്കുന്ന സ്ഥിതിയാണ് ബിഹാറില്‍. അതുകൊണ്ട് തന്നെ കിട്ടാവുന്നത്രെയും സഖ്യകക്ഷികളുമായാണ് ബി ജെ പിയും ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് പുതുതായി രൂപീകരിച്ച എച്ച് എ എമ്മിന് ബി ജെ പി 20 സീറ്റുകള്‍ നല്‍കിയതും. ബിഹാറിലെ ദളിത് വോട്ടുകളില്‍ മഞ്ജിക്ക് നിര്‍ണായക സ്വാധീനമുണ്ട്.

English summary
After much deliberation, the BJP and its allies in Bihar finally announced the seat sharing arrangement. The BJP will contest160 seats, LJP, 40, RLSP 23 and HAM 20 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X