കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ കല്ലുകടി, പ്രചാരണത്തിന്റെ അമരത്ത് തേജസ്വിയോ ശരദ് യാദവ്

Google Oneindia Malayalam News

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മഹാ സഖ്യം നയിക്കുന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. മഹാ സഖ്യത്തെ ശരദ് യാദവ് നയിക്കണമെന്നാണ് രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവം മോര്‍ച്ചയും വികാഷില്‍ ഇന്‍സാന്‍ പാര്‍ട്ടിയും നിര്‍ദേശിക്കുന്നത്. എന്നാല്‍ മുഖ്യസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന തേജസ്വി യാദവായിരിക്കും മഹാ സഖ്യത്തെ നയിക്കുകയെന്നാണ് ആര്‍ജെഡി വെള്ളിയാഴ്ച വ്യക്തമാക്കിയത്.

ദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയുംദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയും

ശരദ് യാദവ് ദേശീയ എക്സിക്യൂട്ടിവ് അംഗവും ദേശീയ രാഷ്ട്രിയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആളുമാണെന്നാണ് ആര്‍ജെഡി ചൂണ്ടിക്കാണിക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തയ്യാറെടുപ്പകള്‍ക്കായി പ്രശാന്ത് കിഷോറിനെ രംഗത്തിറക്കാനുള്ള നീക്കത്തെക്കുറിച്ച് നേരത്തെ ആര്‍ജെഡി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തിര‍ഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാര്‍ട്ടിക്ക് ഇവന്റ് മാനേജര്‍മാരെ ആവശ്യമില്ലെന്നാണും പാര്‍ട്ടി ചൂണ്ടിക്കാണിച്ചത്.

 മുന്‍ഗണന ശരദ് യാദവിന്

മുന്‍ഗണന ശരദ് യാദവിന്

ബിഹാര്‍ തിര‍ഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ ആര്‍ജെഡി നേതാവ് ശരദ് യാദവ് നയിക്കട്ടെയെന്നാണ് ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുഷ് വാഹ നിര്‍ദേശിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കുഷ് വാഹയുടെ പ്രതികരണത്തിന് പിന്നാലെ ഹിന്ദുസ്ഥാനി അവം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയും വിഐപി തലവന്‍ മുകേഷ് സാഹ്നിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശര‍ദ് യാദവ് കുഷ് വാഹയുമായും മാഞ്ചിയുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഇരുവരുടെയും പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

 അമരത്ത് തേജസ്വി..

അമരത്ത് തേജസ്വി..

വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ആയിരിക്കുമെന്നാണ് നേരത്തെ ആര്‍ജെഡി പ്രഖ്യാപിച്ചത്. തുടക്കം മുതല്‍ തന്നെ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ചെയ്തതുപോലെ തേജസ്വിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അവസരമായാണ് ആര്‍ജെഡി തേജസ്വിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പുള്ള നേതൃത്വ ഫോര്‍മുല അംഗീകരിക്കാന്‍ ആര്‍ജെഡി തയ്യാറേക്കില്ല.

 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമില്ലെന്ന്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമില്ലെന്ന്

2020ല്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവായിരിക്കും മഹാസഖ്യത്തെ നയിക്കുകയെന്നും യാദവ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥനാര്‍ത്ഥിയെന്നും ആര്‍ജെഡി വക്താവ് മൃത്യുജ്ഞയ് തിവാരി വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സഖ്യകക്ഷികള്‍ കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇത് വ്യക്തമായും ശബ്ദത്തിലും പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ അത് അനുസരിക്കേണ്ടതുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.

 ബിഹാറിന് വേണ്ടി തേജസ്വി യാദവ്

ബിഹാറിന് വേണ്ടി തേജസ്വി യാദവ്


ശരദവ് യാദവ് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുള്ള നേതാവാണ്. നമ്മുടെ ദേശീയ എക്സിക്യൂട്ടീവിലും അദ്ദേഹമുണ്ട്. എന്നാല്‍ ബിഹാറിന് വേണ്ടി തേജസ്വി യാദവാണ് പ്രചാരണം നയിക്കേണ്ടത്. ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവ് അതേക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ടെന്നും ചിലര്‍ കളിക്കുന്ന സമ്മര്‍ദ്ദ രാഷ്ട്രീയത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 പ്രശാന്ത് കിഷോറിന്റെ പങ്കാളിത്തം

പ്രശാന്ത് കിഷോറിന്റെ പങ്കാളിത്തം

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് ഇവന്റ് മാനേജര്‍മാരെയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെയും പാര്‍ട്ടിക്ക് ആവശ്യമില്ല. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ലാലുപ്രസാദ് യാദവിന് കൃത്യമായ നിലപാടുണ്ട്. ഞങ്ങള്‍ക്ക് നയങ്ങളും പദ്ധതികളുമുണ്ട്. എന്നാല്‍ മഹാസഖ്യത്തിലെ മറ്റ് കക്ഷികള്‍ പ്രശാന്ത് കിഷോറിനെ സമീപിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
എന്നാല്‍ ഫെബ്രുവരി 18ന് ശേഷം ചില പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന് പ്രശാന്ത് കിഷോര്‍ സൂചന നല്‍കിയിരുന്നതായി കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Bihar polls: RJD’s tough talk — only Tejashwi to lead alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X