ബീഹാറിൽ എക്സിറ്റ് പോളുകൾക്കെല്ലാം പാളി, ഫലം അതുക്കും മേലെ, കൃത്യമായി പ്രവചിച്ചത് ഒരു എക്സിറ്റ് പോൾ മാത്രം
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ വിജയമാണ് ബിജെപി-ജെഡിയു സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിനെ തന്നെ മതിയെന്ന് ബീഹാറിലെ ജനം വീണ്ടും തീരുമാനമെടുത്തിരിക്കുന്നത് എന്‍ഡിഎയെ തന്നെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെയാണെന്ന് പറയേണ്ടി വരും.
കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ എന്‍ഡിഎ അധികാരം നിലനിര്‍ത്തും എന്ന് തന്നെയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഒരു കാര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ക്ക് തെറ്റ് പറ്റി. 243 സീറ്റുകളുളള ബീഹാറില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍ ആണ്. എന്‍ഡിഎ 140-150 സീറ്റുകള്‍ വരെ നേടാനുളള സാധ്യതയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്നോട്ട് വെച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അതുക്കും മേലെയാണ് എന്‍ഡിഎയുടെ പ്രകടനം. പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് 200ന് മുകളില്‍ സീറ്റുകളില്‍ വിജയിച്ച് കൊണ്ടാണ് എന്‍ഡിഎ കരുത്ത് തെളിയിച്ചിരിക്കുന്നത്. ഒരു എക്‌സിറ്റ് പോളും ഇത്ര വലിയ വിജയം പ്രവചിച്ചിരുന്നില്ല.

ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ പ്രവചിച്ചത് എന്‍ഡിഎയ്ക്ക് 140-150 സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു. 145-160 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ദൈനിക് ഭാസ്‌കറും 133-159 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പീപ്പിള്‍സ് പള്‍സും പ്രവചിച്ചു. മാട്രിസ്-ഐഎഎന്‍എസ് എക്‌സിറ്റ് പോള്‍ പ്രവചിച്ചത് എന്‍ഡിഎ 121-141 സീറ്റുകള്‍ സ്വന്തമാക്കും എന്നാണ്. ടുഡേയ് ചാണക്യ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 148-178 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും പ്രവചനം നടത്തി.
അതേസമയം അത്ര പ്രമുഖമല്ലാത്ത രണ്ട് എക്‌സിറ്റ് പോളുകള്‍ താരതമ്യേനെ കൃത്യമായ പ്രവചനം തന്നെ ഇക്കുറി നടത്തിയിട്ടുണ്ട്. പ്രജാ പോള്‍ അനലറ്റിക്‌സ്, പോള്‍ ഡയറി എന്നിവരാണ് യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലത്തിനോട് അടുത്ത് നില്‍ക്കുന്ന പ്രവചനം നടത്തിയിട്ടുളളത്. എന്‍ഡിഎയ്ക്ക് 186 സീറ്റുകളുടെ വമ്പന്‍ ജയം ഉണ്ടാകും എന്നാണ് പ്രജാ പോള്‍ അനലറ്റിക്‌സ് പ്രവചിച്ചത്. പോള്‍ ഡയറിയുടേതാണ് ഞെട്ടിക്കുന്ന പ്രവചനം. 184 മുതല്‍ 209 സീറ്റുകള്‍ വരെ എന്‍ഡിഎ നേടും എന്ന് പോള്‍ ഡയറി കൃത്യമായി തന്നെ പ്രവചിച്ചു എന്ന് പറയാം.
കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹാസഖ്യത്തിന് 50 സീറ്റുകളും മറ്റുളളവര്‍ക്ക് 7 സീറ്റുകളും പ്രജാ പോള്‍ അനലറ്റിക്‌സ് പ്രവചിച്ചു. പോള്‍ ഡയറി എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 32 മുതല്‍ 49 സീറ്റുകള്‍ വരെയാണ് സാധ്യത പറഞ്ഞത്. മറ്റുളളവര്‍ക്ക് 1 മുതല്‍ 5 സീറ്റുകള്‍ വരെയും. 2020തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലഭിച്ചത്. 160തിന് മുകളില്‍ എന്നതായിരുന്നു ഇക്കുറി എന്‍ഡിഎ ലക്ഷ്യമിട്ടത്.












Click it and Unblock the Notifications