Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ എൻഡിഎ തരംഗം; ലീഡിൽ കേവല ഭൂരിപക്ഷം മറികടന്നു..ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ലീഡിൽ കേവല ഭൂരിപക്ഷം മറികടക്കാൻ മുന്നണിക്ക് സാധിച്ചു. 160 സീറ്റുകളിലാണ് മുന്നണി ലീഡ് ചെയ്യുന്നത്. ബി ജെ പിയാണ് നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി. 105 സീറ്റിൽ മത്സരിച്ച പാർട്ടി 77 ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

2020-ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി 110 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇതിൽ 74 സീറ്റുകളിൽ വിജയം നേടാൻ പാർട്ടിക്ക് കഴിഞ്ഞു. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടമാണ് ജെ ‍ഡി യു കാഴ്ചവെയ്ക്കുന്നത്. 101 സീറ്റിലാണ് ഇക്കുറി പാർട്ടി മത്സരിച്ചത്. 59 ഓളം സീറ്റുകളിൽ നിലവിൽ ജെ ഡി യു ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 122 സീറ്റിൽ മത്സരിച്ച ജെ ഡിയു അന്ന് വെറും 43 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ നിതീഷിനെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചുവരവായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

bih-176

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജെ ഡി യുവിന്റെ മങ്ങുന്ന പ്രകടനത്തിൽ ബി ജെ പി ക്യാമ്പ് വലിയ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അന്ന് നിതീഷിനെ മാറ്റി ബി ജെ പി നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ നിതീഷ് കുമാറിനെ പിണക്കിയാൽ അദ്ദേഹം പ്രതിപക്ഷ സഖ്യത്തിൽ ചേക്കേറിയേക്കുമെന്ന ആശങ്ക കാരണം ബി ജെ പി ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളുടെ ആവശ്യത്തിന് വഴങ്ങിയില്ല.

അതേസമയം ഇക്കുറിയും നിതീഷിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാണ് എൻ ഡി എ മത്സരത്തിറങ്ങിയത്. ഒരുപക്ഷെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായ പ്രകടനമാണ് നിതീഷ് കാഴ്ചവെയ്ക്കുന്നതെങ്കിൽ 2020ലേതിന് സമാനമായ അതൃപ്തികൾ മുന്നണിക്കുള്ളിൽ നിന്ന് തന്നെ നിതീഷ് നേരിടേണ്ടി വന്നേനെ. എന്നാൽ സീറ്റുകളിൽ ബി ജെ പിക്കൊപ്പം തന്നെ പിടിച്ച് നിൽക്കാനായതോടെ ബിഹാറിൽ 'വല്യേട്ടൻ' ആകാനുള്ള ബി ജെ പിയുടെ നീക്കങ്ങൾക്ക് കൂടിയാണ് ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.

തകർന്നടിഞ്ഞ് മഹാസഖ്യം

വോട്ട് ചോരിയും തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമെല്ലാം ആയുധമാക്കി കളത്തിലിറങ്ങിയ മഹാസഖ്യത്തിന് ഇക്കുറിയും ബിഹാറിൽ നിരാശ. 243 സീറ്റുകളിൽ വെറും 77 ഇടത്താണ് മാത്രമാണ് മുന്നണിക്ക് ലീഡ് ചെയ്യാൻ സാധച്ചത്. ആർ ജെ ഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ച് നിൽക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 72 ഓളം സീറ്റുകളിൽ ആർ ജെ ഡിക്ക് ലീഡ് ചെയ്യാനായി. വെറും 4 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് സഖ്യം നേടിയത്. ആർ ജെ ഡിക്ക് തനിച്ച് 75 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. മഹാസഖ്യത്തിലെ ഇടതുപക്ഷ പാർട്ടികളും മികച്ച പ്രകടനമായിരുന്നു അന്ന് കാഴ്ച വെച്ചത്. ഇടത് പാർട്ടികൾക്ക് 16 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ സി പി ഐ(എം എൽ) ലിബറേഷൻ 12 സീറ്റുകളും, സി പി ഐ(എം) 2 സീറ്റുകളും, സി പി ഐ 2 സീറ്റുകളും നേടി. കൂടാതെ, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം) 5 സീറ്റുകൾ സ്വന്തമാക്കി. മറ്റ് പാർട്ടികളും സ്വതന്ത്രരും ചേർന്ന് ശേഷിക്കുന്ന 8 സീറ്റുകളിൽ വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+