Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യ നിരോധനം; ഡി അഡിക്ഷന്‍ സെന്ററുകളില്‍ വന്‍ തിരക്ക്

പാറ്റ്‌ന: ബിഹാറില്‍ മദ്യം നിരോധിച്ചതോടെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ വന്‍ തിരക്ക്. മദ്യ നിരോധനത്തിന് പിന്നാലെ ബിഹാറില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. നിരന്തരം മദ്യം കഴിക്കുന്നവര്‍ക്ക് വലിയ മാനസിക സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യത്തിനു പുറമേ ലഹരി ലഭിക്കാനായുള്ള മറ്റു വഴികള്‍ തേടി ആളുകള്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഹരിക്കായി സോപ്പ് തിന്നുന്നുവെന്നും സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ സ്വന്തം കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളതെന്നുമാണ് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍.

Liquor Ban

ബോട്ടിയ ജില്ലയിലാണ് ലഹരിക്ക് വേണ്ടി ഒരാള്‍ സോപ്പ് കഴിച്ചത്. പലരും ധാരാളം പേപ്പറുകള്‍ കഴിക്കുന്നതായും വേദന സംഹാര ഗുളികകള്‍ കഴിച്ച് ലഹരി കണ്ടെത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഡി അഡിക്ഷന്‍ സെന്ററുകള്‍ തിരക്കു കൂടുന്നതിനാല്‍ 150 ഡോക്ടര്‍മാരെയും 45 കൗണ്‍സിലര്‍മാരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 38 ഡി അഡിക്ഷന്‍ സെന്ററുകളില്‍ ഇതിനകം 749 ലധികം പേര്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ ബെഡുകളിലെ എണ്ണം 10 മുതല്‍ 20 എണ്ണം വരെ കൂട്ടാനും തീരുമാനമായിട്ടുണ്ട്. കൂടുതല്‍ നേഴ്‌സ്മാരെയും ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് അയക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+