കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍:പ്രായം കുറച്ചുകാണിച്ച് പരീക്ഷയെഴുതി,പ്ലസ് ടു ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍!!!

ചരിത്രം ആവര്‍ത്തിക്കുന്നു

Google Oneindia Malayalam News

പാട്‌ന: ചരിത്രം ആവര്‍ത്തിച്ചു..പ്രായം കുറച്ചുകാണിച്ച് ബീഹാര്‍ പ്ലസ് ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 42 വയസ്സുകാരനായ ഇയാള്‍ 24 വയസ്സു മാത്രമേ ഉള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരീക്ഷയെഴുതിയത്. പ്ലസ് ടു മാനവിക വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ ഇയാള്‍ രണ്ടു കുട്ടികളുടെ അച്ഛന്‍ കൂടിയാണ്.

ഒരു ടെലിവിഷന്‍ അഭിമുഖം വഴിയാണ് ഇയാളുടെ കള്ളത്തരം പുറത്താകുന്നത്. സംഗീത പഠനം പ്രായോഗിക പരീക്ഷയില്‍ ഗണേഷ് കുമാര്‍ 70 ല്‍ 65 മാര്‍ക്കും നേടിയിരുന്നു. തിയറിക്ക് 30ല്‍ 18 മാര്‍ക്കും നേടി. എന്നാല്‍ അഭിമുഖത്തില്‍ ലതാ മങ്കേഷ്‌കര്‍ ആരാണെന്നുള്ള ചോദ്യത്തിനു പോലും ഗണേഷ് ശരിയായ ഉത്തരം നല്‍കിയില്ല.

bihar

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ തട്ടിപ്പ് പുറത്താകുന്നത്. നാലു വര്‍ഷം മുന്‍പ് വീടുവിട്ടു പോയ ഗണേഷിന് പിന്നീട് വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ സ്വന്തമായാണ് സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തതെന്നും മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് ഇയാളുടെ പരീക്ഷാഫലം ബീഹാര്‍ പരീക്ഷാബോര്‍ഡ് റദ്ദാക്കി.

 05-1438771155-

ബീഹാറിലെ പൊതുപരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. വന്‍ തുക നല്‍കിയാണ് റാങ്കു ജേതാക്കള്‍ അത് കരസ്ഥമാക്കുന്നതെന്നും തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ കര്‍ശനനീരീക്ഷണത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ നടത്തിയത്.

English summary
History repeats..Ganesh Kumar, Bihar 12th board topper arrested for fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X