സല്‍മാന്‍ഖാന്റെ ശിക്ഷ; സയാമീസ് ഇരട്ടകള്‍ നിരാഹാരത്തില്‍
പറ്റ്ന: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന്ഖാന് ശിക്ഷിക്കപ്പെട്ടതറിഞ്ഞ് ബീഹാറിലെ സയാമീസ് ഇരട്ടകള്‍ നിരാഹാരത്തില്‍. ബിഹാര്‍ തലസ്ഥാനമായ പറ്റ്നയിലെ സമന്പുരിലെ സയാമീസ് ഇരട്ടകളായ സബായും ഫറായുമാണ് ഇഷ്ടതാരത്തോടുള്ള പ്രിയം നിരാഹാരത്തിലൂടെ പ്രകടമാക്കിയത്.
ഏറ്റവും പ്രിയപ്പെട്ട നടന്റെ കൈയ്യില്‍ രാഖി കെട്ടാനായതാണ് ഇവരെ രാഖി സഹോദരിമാര്‍ എന്ന വിളിക്കാന്‍ കാരണം. സല്‍മാന്റെ കടുത്ത ആരാധകരാണ് ഇരുവരും. നടന്റെ കൈയ്യില്‍ രാഖി കെട്ടണമെന്ന ഇവരുടെ ആഗ്രഹം നാട്ടുകാരില്‍ ചിലര്‍ സല്മാന് ഖാനെ അറിയിച്ചു. എതിര്‍പ്പൊന്നും പറയാതെ സല്മാന് ഇവരുടെ വീട്ടിലെത്തുകയും ആഗ്രഹം സാധിപ്പിച്ചു കൊടുക്കുകയുമായിരുന്നു.

തങ്ങളോട് ഇത്രയേറെ ദയകാട്ടിയ സല്മാന് നിരപരാധിയാണെന്ന് സഹോദരിമാര്‍ പറയുന്നു. എത്രയും പെട്ടെന്ന് സല്ലുവിനെ ജയില്‍ മോചിതനാക്കാനുള്ള പ്രാര്‍ഥനയിലുമാണ് ഇവര്‍. മക്കളുടെ വിഷമം പിതാവ് ഷക്കീല്‍ അഹമ്മദും പങ്കുവെക്കുന്നു. സല്മാന് ജയില്‍ ശിക്ഷകിട്ടിയത് വിശ്വസിക്കാനാകാതെ തകര്‍ന്നുപോയി മക്കള്‍. അതിന്റെ ഞെട്ടലില്‍ നിന്നും അവര്‍ പൂര്‍ണമായും മുക്തരായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, 2002ലെ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ സല്മാന് ഖാന് ബോംബെ ഹൈക്കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച വരെയാണ് ജാമ്യം. ഇതിനിടയില്‍ സല്മാന് ഹൈക്കോടതിയില്‍ ജാമ്യം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. കേസില്‍, അഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണ് സല്മാന് ഖാന് ലഭിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications