കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ കന്നി വോട്ടർമാരിൽ 50 ശതമാനത്തിലധികം ഇടിവ്,30 വയസ്സിന് താഴെയുള്ളവർ 12 ശതമാനത്തിലധികം കുറഞ്ഞു

Google Oneindia Malayalam News

പാട്ന; വോട്ടർ പട്ടികയിൽ ഇത്തവണ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 30 വയസ്സിന് താഴെയുള്ള വോട്ടർമാരുടെ എണ്ണം 12.4 ശതമാനം കുറഞ്ഞു. നിലവിൽ അത് 2.04 കോടിയിൽ നിന്ന് 1.79 കോടിയായി. 18 നും19 നും ഇടയിലുള്ള വോട്ടർമാരുടെ എണ്ണവും കുറഞ്ഞു. ഇത്തവണ 11.17 ലക്ഷം വോട്ടർമാരാണ് രജിസ്റ്റർ ചെയ്തത്. 2015 ൽ ഇത് 24.13 ലക്ഷമായിരുന്നു.

കൊവിഡ് പ്രതിസന്ധിയേയും ലോക്ക് ഡൗണുമാണ് ഈ ഇടിവ് കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിനും മുമ്പായി, പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി കമ്മീഷൻ ഒരു കാമ്പയിൻ ആരംഭിക്കാറുണ്ട്. സ്വയം രജിസ്റ്റർ ചെയ്യാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർവകലാശാലകളിലും കോളേജുകളിലും കാമ്പസ് അംബാസഡർമാരെ നിയമിക്കാറുണ്ട്. ലോക്ക് ഡൗൺ ഇത് വളരെ വിപുലമായി സംഘടിപ്പിക്കാൻ സാധിച്ചില്ല. ഇതാവാം ഇടിവിന് കാരണമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

election

അതേസമയം യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇത്തവണ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊഴിക്കുന്നത്. തൊഴിലില്ലായ്മ ഉയർത്തിയാണ് ആർജെഡിയും എൽജെപിയും വോട്ട് തേടുന്നത്. ആർജെഡി തങ്ങളുടെ പ്രകടന പത്രികയിൽ യുവാക്കൾക്കായി 10 ലക്ഷം ജോലി വാഗ്ദാനമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്..എൽജെപിയാകട്ടെ തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു വെബ് പോർട്ടൽ തുടങ്ങുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 95 സ്ഥാനാർത്ഥികളിൽ 30 പേർ 40 വയസ്സിന് താഴെയുള്ളവരാണെന്നും എൽജെപി ചൂണ്ടിക്കാട്ടുന്നു.

ബിജെപിയും ഇതിൽ നിന്ന് ഒട്ടും പുറകില്ലല്ല, 19 ലക്ഷം തൊഴിൽവാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഭരണകക്ഷിയായ ജെഡിയു സ്ത്രീ ശാക്തീകരണത്തിലും യുവാക്കളുടെ കഴിവുകൾ ഉയർത്തുന്നതിലുമാണ് പ്രകടന പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്.

ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടു്പപ് നടക്കുന്നത്.നവംബർ 10 നാണ് തിരഞ്ഞെടുപ്പ് ഫലം.പുറത്തുവന്ന സർവ്വേകൾ എല്ലാം എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം ജെഡിയുവുമായി ഉടക്കി എൽജെപി എൻഡിഎ വിട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഇക്കുറി പല ട്വിസ്ററുകളും പ്രവചിക്കപ്പെടുന്നുണ്ട്.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

അടിവേരികളി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്അടിവേരികളി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

ബിജെപി നേതൃത്വം കേരളത്തെ വിട്ടു; അവർക്ക് ഇവിടെ പ്രതീക്ഷ ഇല്ലെന്നും പിസി തോമസ്,.. ഉടൻ യുഡിഎഫിലേക്ക്ബിജെപി നേതൃത്വം കേരളത്തെ വിട്ടു; അവർക്ക് ഇവിടെ പ്രതീക്ഷ ഇല്ലെന്നും പിസി തോമസ്,.. ഉടൻ യുഡിഎഫിലേക്ക്

English summary
Bihar's first-time voters drop by more than 50 per cent, under-30s by more than 12 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X