കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ആർജെഡിക്ക് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ

Google Oneindia Malayalam News

പാട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യസർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. രാജ്ഭവനിൽ രാവിലെ 11.30യ്ക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. 31 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ദിവസങ്ങള്‍ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പിണറായി അധികാരത്തിലേറിയ ശേഷം കൊല്ലപ്പെട്ടത് 22 പാര്‍ട്ടിക്കാര്‍; 16 ലും പ്രതികള്‍ ആര്‍.എസ്.എസെന്ന് സിപിഎംപിണറായി അധികാരത്തിലേറിയ ശേഷം കൊല്ലപ്പെട്ടത് 22 പാര്‍ട്ടിക്കാര്‍; 16 ലും പ്രതികള്‍ ആര്‍.എസ്.എസെന്ന് സിപിഎം

1


പുതിയ സര്‍ക്കാരില്‍ നിതീഷിന്റെ ജെ ഡി യുവിന് 11 മന്ത്രിമാരും ആര്‍ ജെ ഡിക്ക് 16 മന്ത്രിമാരും ലഭിക്കും. കോൺഗ്രസിന് രണ്ട് ,ജിതിൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒന്ന് എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങൾ. ഒരു സ്വതന്ത്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഇടതുപാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകാൻ ഇല്ലെന്നും സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നുമായിരുന്നു വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനത്തിന് താത്പര്യം അറിയിച്ച് സി പി ഐ രംഗത്തെത്തിയിരുന്നു. മാന്യമായ സ്ഥാനം ലഭിച്ചാൽ മന്ത്രിസഭയുടെ ഭാഗമാകാം എന്നായിരുന്നു പാർട്ടി നിലപാട്. സി പി ഐയ്ക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്. എന്നാൽ ഇത് സംബന്ധിച്ച് നിതീഷ് കുമാർ പ്രതികരിച്ചിട്ടില്ല.

2


അതേസമയം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്നത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിജയ് കുമാർ ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, ലെഷി സിംഗ് എന്നിവരുൾപ്പെടെ മുൻ എൻ ഡി എ സർക്കാരിലെ മിക്ക മന്ത്രിമാരെയും ജെ ഡി യു നിലനിർത്താൻ സാധ്യതയുണ്ട്. ബി ജെ പിയുമായി അടുപ്പമുള്ളവരെന്ന് കരുതപ്പെടുന്ന ചിലരെയും മുൻ സഖ്യകക്ഷിയുടെ നിർദേശപ്രകാരം പാർട്ടിയെ പിളർത്താൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട മുൻ ജെ ഡി യു അധ്യക്ഷൻ ആർ പി സിംഗുമായി അടുപ്പം പുലർത്തുന്നവരേയും ഒഴിവാക്കിയേക്കും.

3


ആർ ജെ ഡി ക്യാമ്പിൽ നിന്ന് തേജ് പ്രതാപിന് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അദ്ദേഹത്തെ പരിഗണിച്ചേക്കില്ലെന്ന് സൂചനയുണ്ട്. അതേസമയം പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അലോക് മെഹ്ത, യുവ എം എൽ എ സുധാകർ സിംഗ് എന്നിവർ മന്ത്രിസഭയുടെ ഭാഗമാകും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഭ്യന്തരം നിലനിര്‍ത്തിയാൽ ധനകാര്യ വകുപ്പ് അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ആര്‍ജെഡിക്ക് ലഭിക്കും. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആകും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തേക്കുക. അതിനിടെ കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്ക് നിലവിൽ അഫേഖ് അലാം, മുരാരി ഗൗതം എന്നിവരുടെ പേരാണ് പരിഗണിക്കുന്നതെന്നാണ് സൂചന.ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ സന്തോഷ് സുമൻ മന്ത്രിയായി തിരിച്ചെത്തിയേക്കും. എച്ച് എ എമ്മിന് നാല് എം എല്‍ എമാരാണ് ഉള്ളത്. ജെ ഡി യു ബി ജെ പി ബന്ധം അവസാനിപ്പിച്ചപ്പോൾ നിതീഷ് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എച്ച് എ എം എൻ ‍ഡി എ സഖ്യം വിട്ടത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
4


അതിനിടെ ഇന്ന് ബിഹാറിലെ ബി ജെ പി കോർ കമ്മിറ്റി യോഗം ഇന്ന് നടക്കും. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ദില്ലിയിലാണ് യോഗം ചേരുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയ കാരണങ്ങൾ സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യും. ഇന്ന് ചേരുന്ന യോഗത്തിൽ പുതിയ പ്രതിപക്ഷ നേതാവിനേയും തിരഞ്ഞെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

English summary
Bihar's new ministers to take oath today; More ministrial posts for RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X