Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക പദവി,ബീഹാറില്‍ ബന്ദ് പുരോഗമിക്കുന്നു

പട്ന: ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം ദുസ്സഹമായി. ട്രെയിന്‍, റോഡ് ഗതാഗതും പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. റെയില്‍പ്പാളങ്ങള്‍ പലതും ജെഡിയു പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

അവശ്യ സര്‍വ്വീസുകള്‍ അല്ലാതെ മറ്റൊരു സേവനവും സംസ്ഥാനത്ത് ലഭ്യമല്ല. ദേശീയ പാതകളും മറ്റ് റോഡുകളും ജെഡിയു പ്രവര്‍ത്തകര്‍ അടച്ചിട്ടു. ബീഹാറിന്റെ സാമ്പത്തിനക പുരോഗതിയ്ക്ക് പ്രത്യേക പദവി ആവശ്യമാണെന്ന് കാട്ടി പലതവണ നിതീഷ്‌കുമാര്‍ കോണ്‍ഗ്രസിന് സമീപിച്ചിരുന്നു.

Nitish Kumar

സീമാന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനമാണ് നിതീഷ് കുമാറിനെ ബന്ദ് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തന്റെ വസതിയില്‍ നിന്നും ഗാന്ധി മൈതാനിലേക്ക് നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പമാണ് നിതീഷ് കുമാര്‍ പോയത്.ബന്ദ് അവസാനിയ്ക്കുന്നത് വരെ ഗാന്ധി മൈതാനില്‍ അദ്ദേഹം ഇരിയ്ക്കും.

നഗരത്തില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കടകളും മറ്റ് വ്യാപാര സ്ഥലങ്ങളും പ്രവര്‍ത്തിയ്ക്കുന്നില്ല. സീമാന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ബീഹാറിലെ ജനങ്ങളെ വഞ്ചിയ്ക്കുകയാണെന്നും നിതീഷ് കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+