കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ്‌‌: രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ഥികളില്‍ ഏറെയും കോടിശ്വരന്‍മാര്‍

Google Oneindia Malayalam News

പാറ്റ്‌ന:കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പു പോലെ തന്നെ ഇത്തവണയും ബീഹാര്‍ നിയമസാഭാ തിരഞ്ഞടുപ്പില്‍ മത്സര രംഗത്തുള്ള കൂടുതല്‍ സ്ഥാനര്‍ഥികളും കോടിശ്വരന്‍മാര്‍. ബാഹാറില്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന 1463 സ്ഥാനാര്‍ഥികളില്‍ 495 പേരും അതി സമ്പന്നരായ കോടിശ്വരന്‍മാരാണ്‌. ആര്‍ജെഡി, ബിജെപിസ്ഥാനാര്‍ഥികളിലാണ്‌ ഏറ്റവും കൂടുതല്‍ സമ്പന്ന സ്ഥാനാര്‍ഥികള്‍ ഉള്ളത്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷനു സ്ഥാനാര്‍ഥികള്‍ നല്‍കിയിരുക്കുന്ന അഫിഡവിറ്റ്‌ പ്രകാരം രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന 56 ആര്‍ജെഡി സ്ഥാനാര്‍ഥികളില്‍ 46 പോരും കോടിശ്വരന്മാരാണ്‌. രണ്ടാം സ്ഥാനത്തുള്ള ബി ജെപിയില്‍ 52 സ്ഥാനാര്‍ഥികളില്‍ 39 പേരും കോടിശ്വരന്‍മാര്‍ ആണ്‌. ചിരാഗ്‌ പസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ ജെ പിയിലും സ്ഥിതി വ്യത്യസ്ഥമല്ല. എല്‍ ജെ പിയുടെ സ്ഥാനാര്‍ഥികളില്‍ 73% സ്ഥാനാര്‍ഥികള്‍ അതിസമ്പന്നരാണ്‌.

ജെഡിയുവി ന്റെ സ്ഥാനാര്‍ഥികളില്‍ 81% പേരും ഒെരു കോടിക്കു മുകളില്‍ ആസ്ഥി ഉള്ളവര്‌ ആണ്‌. കോണ്‍ഗ്രസിന്റെ 20 സ്ഥാനാര്‍ഥികളും വിഐപിയുടെ 4 സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിക്കുന്ന 144 സ്ഥാനാര്‍ഥികളും കോടീശ്വരന്‍മാരുടെ പട്ടികയില്‍ പെടുന്നു.കോടിശ്വരന്‍മാരില്‍ ഏറ്റവും സമ്പന്നന്‍ വൈശാലി മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി ജനവിധി തേടുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയായ സഞ്‌ജീവ്‌ സിങ്ങാണ്‌. തിരഞ്ഞടുപ്പ്‌ കമമ്മീഷനു നല്‍കിയരിക്കുന്ന കണക്ക്‌ പ്രകാരം 56 കോടിരൂപയാണ്‌ സഞ്ചീവ്‌ സിങ്ങിന്റെ മൊത്തം ആസ്ഥി .

election

ജെഡിയു സ്ഥാനാര്‍ഥി സിദ്ദാര്‍ഥ്‌ പട്ടേല്‍, എല്‍ ജെപി സ്ഥാനാര്‍ഥി അജയ്‌ കുമാര്‍ എന്നിവരാണ്‌ വൈശാലിയില്‍ സഞ്ചീവിനെതിരെ മത്സര രംഗത്തുള്ളത്‌. വൈശാലി ജില്ലയില്‍ നിന്നു മാത്രം മൂന്ന്‌ കോടിശ്രന്‍മാരാണ്‌ നിയസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്‌. ഹജിപ്പൂരില്‍ നിന്നും ആര്‍ജെഡി സീറ്റില്‍ ജനവിധി തേടുന്ന ചൗരസ്യ , ലാല്‍ഗഞ്ചില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വിജയ്‌ കുമാര്‍ ശുക്ല എന്നിവരാണ്‌ വൈശാലിയില്‍ ജില്ലയില്‍ നിന്നുള്ള മറ്റ്‌ രണ്ട്‌ സ്ഥാനാര്‍ഥികള്‍. കോടീശ്വരന്‍മാരായ സ്ഥാനാര്‍ഥികളില്‍ രമ്‌ടാം സ്ഥാനം ചൗരസ്യക്കാണ്‌. 49 കോടിരൂപയുടെ സംവത്താണ്‌ ചൈരസ്യക്കുള്ളത്‌. പാറു മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അനുനായ്‌ സിങ്ങിാനാണ്‌ മൂന്നാം സ്ഥാനം. സിങ്ങിന്റെ മൊത്തം ആസ്ഥി 46 കോടി രൂപയാണ്‌. റിപ്പോര്‍ട്ട്‌ പ്രകാരം 5 കോടിക്കു മുകളില്‍ ആസ്ഥിയുള്ള 118 സ്ഥാനാര്‍ഥികളും 2 കോടിക്കും 5 കോടിക്കും ഇടയില്‍ ആസ്ഥിയുള്ള 185 സ്ഥാനാര്‍ഥികളും ആണ്‌ രണ്ടാം പാദ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്‌.

രഗോപൂരില്‍ നിന്നും ജനവിധി തേടുന്ന ആര്‍ജെഡി നേതാവ്‌ തേജസ്വിയാദവിന്റെ ആസ്ഥി 5.88 കോടി രൂപയാണ്‌. 2015തിനേക്കാള്‍ 2 കോടരൂപയാണ്‌ തേജസ്വിയുടെ സമ്പത്തില്‍ ഉണ്ടായ വര്‍ധന. ലാലുവിന്‍രെ ഇളയ മകനായ തേജ്‌ പ്രതാപിന്റെ ആകെ ആസ്ഥി 2.8 കോടിരൂപയാണ്‌.ബീഹാറിലെ 14 ജില്ലകളിലെ 93 സീറ്റുകളിലേക്കായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ ഡിസംബര്‍ ആറിന്‌ നടക്കും. ആകെ മൂന്ന്‌ ഘട്ടങ്ങലിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍രെ ആദ്യഘട്ടം ഒക്ടോബര്‍ 28ന്‌ കഴിഞ്ഞിരുന്നു. നവംബര്‍ 7നാണ്‌ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്‌. നംവബര്‍ 7ന്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കും.

English summary
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പു പോലെ തന്നെ ഇത്തവണയും ബീഹാര്‍ നിയമസാഭാ തിരഞ്ഞടുപ്പില്‍ മത്സര രംഗത്തുള്ള കൂടുതല്‍ സ്ഥാനര്‍ഥികളും കോടിീശ്വരന്‍മാര്‍. ബാഹാറില്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന 1463 സ്ഥാനാര്‍ഥികളില്‍ 495 പേരും അതി സമ്പന്നരായ കോടിശ്വരന്‍മാരാണ്‌.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X