വിദ്യാർത്ഥികള്‍ക്കിടയിലേയ്ക്ക് കാറിടിച്ച് കയറി ഒമ്പത് കുട്ടികൾ മരിച്ചു: ആറ് പേര്‍ ഗുരുതരാവസ്ഥയിൽ!!
പട്ന: അമിത വേഗതയിലെത്തിയ കാറിടിച്ച് ഒമ്പത് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു. ബീഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. അമിത വേഗതയിലെത്തിയ എസ് യുവിയാണ് സർക്കാര്‍ മിഡിൽ സ്കൂള്‍ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് പാഞ്ഞുകയറിയത്. സ്കൂൾ കഴിഞ്ഞ് ദേശീയപാത 77ൽ വച്ചായിരുന്നു അപകടം.
അപകടത്തിൽ മരിച്ച കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികൾ നൽകുന്ന വിവരം. മുസാഫർ പൂരിനെയും നോർത്ത് ബീഹാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ശ്രീ കൃഷ്ണ മെമ്മോറിയൽ ആശുപത്രിയിലും പട്നയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ചത് ഒമ്പത് പേർ
ഒമ്പത് കുട്ടികളുടെ മരണം സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ആറ് കുട്ടികള്‍ ചികിത്സയില്‍ കഴിയുകയാണ്. മരണനിരക്ക് ഉയരാനുള്ള സാധ്യതയുള്ളതായി പോലീസും ആശുപത്രി അധികൃതരും സൂചന നൽകുന്നുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ശ്രീ കൃഷ്ണ മെമ്മോറിയൽ ആശുപത്രിയിലും പട്നയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

അപകടം ഉച്ചയ്ക്ക്
ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ കഴിഞ്ഞ് 1.30ഓടെയായിരുന്നു അപകടം. ദേശീയ പാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ധര്‍മേന്ദ്രപൂർ സർക്കാർ മിഡിൽ സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ദേശീയ പാതയ്ക്ക് സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഒരേ സ്ഥലത്ത് രണ്ട് അപകടം
ഒരു സ്ത്രീയെ ട്രക്ക് ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ എതിർദിശയിലെത്തിയ എസ് യുവി കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ബീഹാര്‍ മുഖ്യമന്ത്രി 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം മീറ്റിംഗ് കഴിഞ്ഞ‍് മടങ്ങുകയായിരുന്ന മുസഫർപൂർ റേഞ്ച് ഡിഐജി അനിൽ സിംഗാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഒരുമാസത്തിനിടെ രണ്ട് അപകടം
ഫെബ്രുവരിയിൽ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. നേരത്തെ പത്ത് പേർ മരിച്ച അപകടത്തിൽ 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 19ന് പട്നയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. വിവാഹ പാര്‍ട്ടിയ്ക്ക് പോകുകയായിരുന്ന 50 പേർ സഞ്ചരിച്ച പ്രൈവറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പട്ന-ഗയ ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു അപകടം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications