കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥികള്‍ക്കിടയിലേയ്ക്ക് കാറിടിച്ച് കയറി ഒമ്പത് കുട്ടികൾ മരിച്ചു: ആറ് പേര്‍ ഗുരുതരാവസ്ഥയിൽ!!

Google Oneindia Malayalam News

പട്ന: അമിത വേഗതയിലെത്തിയ കാറിടിച്ച് ഒമ്പത് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു. ബീഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. അമിത വേഗതയിലെത്തിയ എസ് യുവിയാണ് സർക്കാര്‍ മിഡിൽ സ്കൂള്‍ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് പാഞ്ഞുകയറിയത്. സ്കൂൾ‍ കഴിഞ്ഞ് ദേശീയപാത 77ൽ വച്ചായിരുന്നു അപകടം.

അപകടത്തിൽ മരിച്ച കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികൾ നൽകുന്ന വിവരം. മുസാഫർ പൂരിനെയും നോർത്ത് ബീഹാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ശ്രീ കൃഷ്ണ മെമ്മോറിയൽ‍ ആശുപത്രിയിലും പട്നയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

 മരിച്ചത് ഒമ്പത് പേർ

മരിച്ചത് ഒമ്പത് പേർ

ഒമ്പത് കുട്ടികളുടെ മരണം സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ആറ് കുട്ടികള്‍ ചികിത്സയില്‍ കഴിയുകയാണ്. മരണനിരക്ക് ഉയരാനുള്ള സാധ്യതയുള്ളതായി പോലീസും ആശുപത്രി അധികൃതരും സൂചന നൽകുന്നുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ശ്രീ കൃഷ്ണ മെമ്മോറിയൽ‍ ആശുപത്രിയിലും പട്നയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. അപക‍ടമുണ്ടായ ഉടൻ തന്നെ വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

 അപകടം ഉച്ചയ്ക്ക്

അപകടം ഉച്ചയ്ക്ക്


ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ കഴിഞ്ഞ് 1.30ഓടെയായിരുന്നു അപകടം. ദേശീയ പാതയിൽ‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ധര്‍മേന്ദ്രപൂർ സർക്കാർ മിഡിൽ‍ സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ദേശീയ പാതയ്ക്ക് സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഒരേ സ്ഥലത്ത് രണ്ട് അപകടം

ഒരേ സ്ഥലത്ത് രണ്ട് അപകടം


ഒരു സ്ത്രീയെ ട്രക്ക് ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ എതിർദിശയിലെത്തിയ എസ് യുവി കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾ‍ക്ക് ബീഹാര്‍ മുഖ്യമന്ത്രി 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം മീറ്റിംഗ് കഴി‍ഞ്ഞ‍് മടങ്ങുകയായിരുന്ന മുസഫർപൂർ റേഞ്ച് ഡിഐജി അനിൽ‍ സിംഗാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഒരുമാസത്തിനിടെ രണ്ട് അപകടം

ഒരുമാസത്തിനിടെ രണ്ട് അപകടം


ഫെബ്രുവരിയിൽ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. നേരത്തെ പത്ത് പേർ മരിച്ച അപകടത്തിൽ 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 19ന് പട്നയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. വിവാഹ പാര്‍ട്ടിയ്ക്ക് പോകുകയായിരുന്ന 50 പേർ സഞ്ചരിച്ച പ്രൈവറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പട്ന-ഗയ ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു അപകടം.

English summary
At least nine schoolchildren of a government middle school in Bihar’s Muzaffarpur district were crushed to death by a speeding SUV on Saturday when they were about to cross National Highway 77 after school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X