• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ സൂപ്പർ നീക്കം.! ലക്ഷ്യം ഒന്ന് മാത്രം; പദ്ധതികൾ ഇങ്ങനെ..!

Google Oneindia Malayalam News

പാറ്റ്‌ന: രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 243 അംഗ ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് നടക്കുക. ബീഹാറില്‍ നാലില്‍ മൂന്ന് സീറ്റിലും വിജയിച്ച് സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിനായി വന്‍ പദ്ധതികളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കേന്ദ്രമന്ത്രി നിത്യാനന്ദ് റോയി അധ്യക്ഷനായ 70 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ബിജെപി ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതിനിടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബീഹാറിനായി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍.

 എന്‍ഡിഎ സംഖ്യം

എന്‍ഡിഎ സംഖ്യം

ജെഡിയു, ബിജെപി, എല്‍ജെപി എന്നീ കക്ഷികള്‍ചേര്‍ന്നാണ് ബീഹാറിലെ എന്‍ഡിഎ സഖ്യം. ഇതിന് പുറമേ മഹാസഖ്യത്തിനൊപ്പമുണ്ടായിരുന്ന ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എന്‍ഡിഎയില്‍ ചേര്‍ന്നിരിക്കുകയാണ്. സീറ്റ് വിഭജനതതെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാജ്ഞി സഖ്യം വിട്ടത്.

70 അംഗ കമ്മിറ്റി

70 അംഗ കമ്മിറ്റി

കേന്ദ്രമന്ത്രി നിത്യാനന്ദ് റോയി അധ്യക്ഷനായ 70 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, ഗിരിരാജ് സിംഗ്, അശ്വിനി കുമാര്‍ ചൗബേ എന്നിവരും ഭാഗമാണ്. നിലവില്‍ 243 അംഗ നിയമസഭയില്‍ 120 സീറ്റാണ് എന്‍ഡിഎക്കുള്ളത്. അതില്‍ ജെഡിയുവിനെ 69 സീറ്റും ബിജെപിക്ക് 54 സീറ്റുമാണുള്ളത്.

നിതീഷ് കുമാറിന് അംഗീകാരം

നിതീഷ് കുമാറിന് അംഗീകാരം

നിയമസഭ തിരഞ്ഞെടുപ്പിന് ബീഹാറില്‍ കളം ഒരുങ്ങിയതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പുരോഗതിയുടെ പാതയിലേക്ക് ബീഹാറിനെ നയിക്കാന്‍ നിതീഷ് കുമാറിന് ഒരു പ്രധാന പങ്കുണ്ടെന്നായിരുന്നു നരേന്ദ്ര മോദി അഭിനന്ദിച്ച് പറഞ്ഞത്.

തുടരണം

തുടരണം

ബീഹാറില്‍ മികച്ച ഭരണം ഉറപ്പാക്കണമെന്നും കഴിഞ്ഞ 15 വര്‍ഷകാലം നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മോദി ആവശ്യപ്പെട്ടു. നിതീഷ് കുമാറിന് പുതിയ ഇന്ത്യയും, പുതിയ ബീഹാറും കെട്ടിപ്പടുക്കുന്നതില്‍ പ്രത്യേകം പങ്കുണ്ടെന്നും നരേന്ദ്രമോദിയുടെ പറഞ്ഞിരുന്നു. 900 കോടി രൂപയുടെ മൂന്ന് പൊട്രോളിയം സെക്ടര്‍ പ്രൊജക്ടുകള്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചത്. '

ബീഹാറിനെ പ്രശംസിച്ചു

ബീഹാറിനെ പ്രശംസിച്ചു

ഇതിന് പിന്നാലെ പ്രധാനമന്ത്രി ബീഹാറിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബീഹാറിലെ യുവാക്കളുടെയും കഴിവുകളുടെയും സ്വാധീനം എല്ലായിടത്തും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങള്‍ ഏതെങ്കിലും ഐഐടിയിലേക്ക് പോയാല്‍ ബീഹാറും അവിടെ തിളങ്ങി നില്‍ക്കുന്നുണ്ടാവും. നിങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോയാല്‍, ബീഹാറിന്റെ ശക്തി, തൊഴിലിന്റെ മതിപ്പും ആ സംസ്ഥാനത്തിന്റെയും വികസനത്തില്‍ കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

cmsvideo
  Narendra modi disabled youtube dislike option | Oneindia Malayalam
  സുപ്രധാന നീക്കം

  സുപ്രധാന നീക്കം

  എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബീഹാറിന് വേണ്ടി സുപ്രധാന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുറത്തുവരുന്നത്. ബീഹാറിന് വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ബീഹാറിലെ ദര്‍ബങ്കയിലാണ് ഐഐഎം സ്ഥാപിക്കുക. തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രാണ് എന്‍ഡിഎ സംഖ്യത്തിനുള്ളത്.

  അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുലഅഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല

  യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും കസ്റ്റഡിയില്‍, കാട്ടുഭരണമാണ് നടപ്പാക്കുന്നതെന്ന് പ്രിയങ്ക!!യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും കസ്റ്റഡിയില്‍, കാട്ടുഭരണമാണ് നടപ്പാക്കുന്നതെന്ന് പ്രിയങ്ക!!

  English summary
  Bihar state assembly elections; Modi government give IIM to Bihar before elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X