• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: സംസ്ഥാന അധ്യക്ഷനും 11 എംഎല്‍എമാരും പാര്‍ട്ടി വിടുമെന്ന് ബിഹാര്‍ നേതാവ്

പാട്ന: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമായിരുന്നു എന്‍ഡിഎയും പ്രതിപക്ഷ മഹാസഖ്യവും തമില്‍ നടന്നത്. ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ 125 സീറ്റ് നേടി അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിന് 110 സീറ്റുകളായിരുന്നു ലഭിച്ചത്. അധികാരം പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ പ്രതിപക്ഷ സഖ്യത്തിന് കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനമായിരുന്നു തിരിച്ചടിയായത്. ഇപ്പോഴിതാ മറ്റൊരു വലിയ തിരിച്ചടി കൂടി കോണ്‍ഗ്രസ് നേരിടേണ്ടി വരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 മഹാസഖ്യത്തില്‍

മഹാസഖ്യത്തില്‍

ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ആര്‍ജെഡി 75 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കേവലം 19 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. അതേസമയം 29 സീറ്റുകളില്‍ മത്സരിച്ച മൂന്ന് ഇടത് പാര്‍ട്ടികള്‍ക്കും കൂടി 16 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു.

എംഎല്‍എമാരില്‍ 11 പേരും

എംഎല്‍എമാരില്‍ 11 പേരും

കോണ്‍ഗ്രസിന് ആകെ ലഭിച്ച 19 എംഎല്‍എമാരില്‍ 11 പേരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭാരത് സിംഗ് ആണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു.

പണം നല്‍കി ടിക്കറ്റ് വാങ്ങി

പണം നല്‍കി ടിക്കറ്റ് വാങ്ങി

ഇവര്‍ പണം നല്‍കി ടിക്കറ്റ് വാങ്ങി വിജയിച്ചവരാണ്. രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ് സിങ്ങിനും പാർട്ടി വിടാമെന്നും മുൻ എം‌എൽ‌എ അവകാശപ്പെടുന്നു. 'കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രസിഡന്റ് മദൻ മോഹൻ ജാ, രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ് സിംഗ്, മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ് സിംഗ് എന്നിവരുള്‍പ്പടേയുള്ളവര്‍ പാര്‍ട്ടി വിട്ടേക്കും' -ഭാരത് സിങ് പറഞ്ഞു

ആർ‌ജെഡി സഖ്യം

ആർ‌ജെഡി സഖ്യം

ആർ‌ജെഡിയുമായുള്ള കോൺഗ്രസ് സഖ്യത്തിന് ഞാൻ എല്ലായ്പ്പോഴും എതിരാണ്, സഖ്യം പാർട്ടിക്ക് വലിയം നാശമുണ്ടാക്കും. അത് അധികം വൈകാതെ തന്നെ വ്യക്തമാവും. ബിഹാറിലെ പാർട്ടിയുടെ സ്ഥിതിയെക്കുറിച്ച് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ എക്കാലത്തും ഹൈക്കമാന്‍ഡിന് തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. അത് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഡിയു നേതാക്കളും

ജെഡിയു നേതാക്കളും

ഭാരത് സിങിന്‍റെ പ്രസ്താവനകള്‍ ഏറ്റെടുത്തുകൊണ്ട് ജെഡിയു-ബിജെപി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസ് കോമയിലാണെന്ന് തെളിയിക്കുന്നതാണ് ഭാരത് സിങിന്‍റെ അവകാശ വാദങ്ങളെന്നാണ് ജനതാദൾ (യുണൈറ്റഡ്) നേതാവ് രാജീവ് രഞ്ജൻ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ അവസ്ഥകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍ ഭാരത് സിഗ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള പഴുതുകള്‍ നേടുകയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുമതലക്കാരനായി തുടരും

ചുമതലക്കാരനായി തുടരും

കോണ്‍ഗ്രസില്‍ സുരക്ഷിതരല്ലെന്ന് തോന്നാത്ത നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ജനുവരി 5 ന് ശക്തി സിംഗ് ഗോഹിലിനെ ബീഹാറിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും ഗോഹിൽ ദില്ലിയുടെ ചുമതലക്കാരനായി തുടരും.

English summary
Bihar state president, 11 MLAs and MP to leave party, says Congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X