Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീര പരിശോധന മടുത്തു; അടിവസ്ത്രംമാത്രം ധരിച്ച് വിദ്യാര്‍ഥി പ്ലസ് ടു പരീക്ഷയ്‌ക്കെത്തി

ഛപ്ര: കോപ്പിയടി തടയാനായി നിരന്തരം ശരീര പരിശോധന നടത്തുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയ്‌ക്കെത്തിയത് ശ്രദ്ധേയമായി. ബിഹാറിലെ ഛപ്ര ജില്ലയിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബനിയനും തോര്‍ത്തും മാത്രം ധരിച്ചാണ് വിദ്യാര്‍ഥി പരീക്ഷയ്‌ക്കെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിലെ കുപ്രസിദ്ധമായ കോപ്പിയടി തടയാന്‍ ഈ വര്‍ഷം മുതല്‍ വന്‍ സന്നാഹമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗയമായാണ് ഇടയ്ക്കിടെയുള്ള ശരീര പരിശോധനയും നടത്തുന്നത്. എന്നാല്‍, ഓരോ മണിക്കൂറും കഴിയുമ്പോഴുള്ള ശരീര പരിശോധന അസഹനീയമാണെന്നും മനസമാധാനത്തോടെ പരീക്ഷയെഴുതാനാണ് ഇത്തരമൊരു വേഷം ധരിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.

biharmap

പരീക്ഷക്രമക്കേട് കണ്ടെത്താന്‍ സിസിടിവി ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും 1,200 വിദ്യാര്‍ഥികള്‍ മൂന്നു ദിവസത്തിനിടെ ബിഹാറില്‍ പിടിയിലായിട്ടുണ്ട്. ഇവരെ മൂന്നു വര്‍ഷത്തേക്ക് അയോഗ്യരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോപ്പിയടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം മറികടന്നതിനാണ് കടുത്ത ശിക്ഷ.

70,000 ഒഫീഷ്യലുകളാണ് ബിഹാറില്‍ കോപ്പിയടി തടയാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. പരീക്ഷാ കേന്ദ്രത്തില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ കോപ്പിയടി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനാണിത്. തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥികളെ ജയിപ്പിക്കാനായി സ്‌കൂള്‍ അധികൃതരും കോപ്പിയടിക്ക് കുട്ടുനില്‍ക്കുന്നത് ബിഹാറില്‍ പുതുമയുള്ള കാര്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+