ബിജെപി ചിഹ്നവുമായി പോലീസ് ഓഫീസര്‍ വാട്സ് ആപ്പില്‍
പറ്റ്ന: ബിഹാറിലെ സൂപ്പര്‍ പോലീസ് എന്നറിയപ്പെടുന്ന എസ് പി ശിവ്ദീപ് ഡബ്ലു ലാന്‍ഡെയുടെ ചിത്രം വാട്സ് ആപ്പില്‍ വൈറലാകുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശിവ്ദീപിന്റെ ചിത്രത്തോടൊപ്പം ബിജെപി ചിഹ്നമായ താമരയും ചേര്‍ത്താണ് സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടുണ്ട്.
പറ്റ്ന പോലീസ് കമ്മീഷണറായിരിക്കെ ശിവ്ദീപിനെ സ്പെഷല്‍ ടാസ്ക് ഫോഴ്സിലേക്ക് സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പറ്റ്നയിലെ ക്രിമിനലുകള്‍ക്കെതിരെയും ഗുണ്ടാ സംഘത്തിനെതിരെയും കര്‍ശന നടപടിയെടുത്തതും ക്വാറി മാഫിയയ്ക്കെതിരെ തിരിഞ്ഞതുമാണ് സ്ഥലം മാറ്റത്തിന് കാരണമായതെന്നാണ് ആരോപണം.
അതുകൊണ്ടുതന്നെ ശിവ്ദീപിനെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ ആയുധമാക്കി ചിലര്‍ പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍. സത്യസന്ധനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സര്‍ക്കാരാണ് നിതീഷിന്റെതെന്നാണ് പ്രചരണം. സര്‍ക്കാര്‍ ക്രിമിനലുകള്ക്കൊപ്പമാണെന്നും അതുകൊണ്ടാണ് ശിവ്ദീപിനെ സ്ഥലം മാറ്റിയതെന്നും വിമര്‍ശനമുണ്ട്.
ചിത്രം വൈറലായതിന്റെ പിന്നാലെയാണ് ഉദ്യോഗസ്ഥന് പരാതി നല്‍കിയത്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ശിവ്ദീപ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പവേളയില് ശിവ്ദീപിന്റെതെന്ന പേരില്‍ ഫേസ്ബുക്ക് വഴി സര്‍ക്കാരിനെതിരെ കുറിപ്പുകളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം.