കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

95 ടീച്ചര്‍മാര്‍ക്ക് ജനിക്കുന്നതിന് മുമ്പേ ബി എഡ്!

Google Oneindia Malayalam News

പട്‌ന: എത്ര വയസ്സാകണം ബി എഡ് ഡിഗ്രി എടുക്കാന്‍. കുറഞ്ഞത് 21 എങ്കിലുമാകണം എന്നാണ് പറയാന്‍ വരുന്നതെങ്കില്‍ തെറ്റി. ജനിക്കുന്നതിന് മുമ്പേ ബി എഡ് കിട്ടിയ 95 അധ്യാപകരുണ്ട് ബിഹാറില്‍. 2011 - 12 ല്‍ നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ നിയമിച്ച 34540 അധ്യാപകരിലാണ് ജനിക്കുന്നതിന് മുമ്പേ ബി എഡ് എടുത്ത നൂറോളം വിരുതന്മാര്‍ കയറിക്കൂടിയത്.

2010 ല്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നിയമനം. എന്നാല്‍ നിയമനം കഴിഞ്ഞതും അധ്യാപകരില്‍ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തിരിച്ചറിഞ്ഞത്. കൂട്ടത്തില്‍ 95 അധ്യാപകരുടെ ബി എഡ് ഡിഗ്രി അവര്‍ ജനിക്കുന്നതിന് മുമ്പത്തെ തീയതിയിലാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

bihar

മധേപുര ജില്ലയിലെ സ്‌കൂളില്‍ പഠിപ്പിക്കുന്ന ശിവനാരായണന്‍ യാദവിന് ബി എഡ് കിട്ടിയത് ഇദ്ദേഹം ജനിക്കുന്നതിന് അഞ്ച് വര്‍ഷം മുന്‍പാണ്. കിഴക്കന്‍ ചമ്പാരണിലെ പ്രിതി കുമാരിക്ക് ബി എഡ് കിട്ടിയത് അവര്‍ ജനിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. എല്‍ ബി സ്‌കൂളിലെ ഇന്ദുകുമാരി എന്ന ടീച്ചര്‍ക്ക് ജനിക്കുന്നതിന് ഏഴ് വയസ്സ് മുന്‍പ് ബി എഡ് ബിരുദം കിട്ടി.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയവരെയെല്ലാം പിരിച്ചുവിടുമെന്ന് ബിഹാര്‍ പ്രൈമറി എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് ജയറക്ടര്‍ ആര്‍ എസ് സിംഗ് പറഞ്ഞു. നേരത്തെ ആയിരത്തിലധികം കരാര്‍ അധ്യാപകര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ബ്രിഷേന്‍ പട്ടേല്‍ പറഞ്ഞിരുന്നു.

English summary
Imagine getting a B.Ed. (Bachelor of Education) degree before turning 21 or even before being born? Strange as it may sound, that's exactly what has happened in Bihar in at least 95 cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X