ബിഹാറില്‍ തേജസ്വി പ്രഭാവം; മന്ത്രിസഭാ പുനസംഘടനയും തേജസ്വി തീരുമാനിക്കട്ടെയെന്ന് നിതീഷ്
തേജസ്വി യാദവിന്റെ കാലമാണ് ഇനി ബിഹാറില്‍ വരാന്‍ പോകുന്നത് എന്ന് നിതീഷ് കുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം

പാട്‌ന: ബീഹാറില്‍ വീണ്ടും മന്ത്രിസഭാ പുനസംഘടനക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
തേജസ്വി യാദവിനെ ബീഹാറിന്റെ ഭാവി നേതാവായി പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിസഭാ പുനസംഘടനയുടെ ചുമതലയും നിതീഷ് കുമാര്‍ കൈമാറിയിരിക്കുന്നത്. മന്ത്രിസഭയില്‍ ആറ് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്താനാണ് നീക്കം. പരാമവധി 36 മന്ത്രിമാര്‍ക്ക് വരെ ബീഹാറില്‍ സാധ്യതയുണ്ട്.

തേജസ്വി തീരുമാനിക്കട്ടെ
മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ച് തേജസ്വി യാദവിനോട് ചോദിക്കണം എന്ന് നിതീഷ് പറഞ്ഞു. മഹാഗത്ബന്ധന്‍ പാര്‍ട്ടികളുമായി തേജസ്വി യാദവ് ആണ് സംസാരിക്കുന്നത്. ഓരോ കക്ഷികള്‍ക്കമുള്ള മന്ത്രിസ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അന്തിമ പട്ടിക തയ്യാറാക്കാന്‍ തേജസ്വി യാദവ് സംസാരിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വരുംകാല നേതാവ്
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആര്‍ ജെ ഡിയുടെ അനിഷേധ്യ നേതാവായും സംസ്ഥാനത്തെ പ്രധാന നേതാവായും തേജസ്വി യാദവ് മാറിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി തേജസ്വി യാദവിന്റെ കാലമാണ് എന്ന് നിതീഷ് കുമാര്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഇതിന് കരുത്ത് പകരാന്‍ മഹാസഖ്യം ഫെബ്രുവരി 25 ന് സംസ്ഥാനത്തെ ആദ്യ മെഗാ സംയുക്ത റാലി നടത്താനൊരുങ്ങുകയാണ്.

ലാലു മടങ്ങിയെത്തുന്നു
അതിനിടെ ആര്‍ ജെ ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ബി ജെ പിക്കെതിരെ വിശാല അടിസ്ഥാനത്തില്‍ ഒന്നിച്ച് നില്‍ക്കാനാണ് നിലവില്‍ നിതീഷ് കുമാറിന്റെ തീരുമാനം. അതിനായി സഖ്യകക്ഷികളെ ഒന്നിച്ച് നിര്‍ത്താനാണ് മന്ത്രിസഭാ പുനസംഘടന എന്നാണ് വിലയിരുത്തല്‍.

എല്ലാവരും ഒന്നിച്ച് നില്‍ക്കണം
നിതീഷ് മഹാഗത്ബന്ധനിലേക്ക് വരുന്നത് വരെ ആര്‍ ജെ ഡി ആയിരുന്നു സഖ്യത്തെ നയിച്ചിരുന്നത്. കോണ്‍ഗ്രസ്, സി പി ഐ, സി പി ഐ എം എല്‍), സി പി എം എന്നീ കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാണ്. 243 അംഗ സഭയില്‍ 164 എം എല്‍ എമാരാണ് സഖ്യത്തിന് ഉള്ളത്. ഇവരെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുന്നത് കൂടി കണക്കിലെടുത്തായിരിക്കും മന്ത്രിസഭാ പുനസംഘടന.












Click it and Unblock the Notifications