പ്ലസ് ടു റാങ്ക് തട്ടിപ്പ്; പ്രധാന പ്രതി പിടിയില്‍
കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച ബിഹാര്‍ പന്ത്രണ്ടാം റാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയെ പിടികൂടി. ബിഹാര്‍ സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീമും സംയുക്തമായിചേര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നാണ് പ്രതി വികാസ് കുമാറി(40)നെ അറസ്റ്റ് ചെയ്തത്. മാസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.
ബിഹാറിലെ പാടലിപുത്ര സ്വദേശിയായ വികാസ് ആണ് കേസിലെ മുഖ്യപ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫൂര്‍ഭാഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ലക്ഷക്കണക്കിന് പണം വാങ്ങിയശേഷം ഉയര്‍ന്ന റാങ്ക് നല്‍കുകയായിരുന്നു.

പൊളിറ്റിക്കല്‍ സയന്‍സില്‍ റാങ്ക് നേടിയ റുബി റായിയെ ഒരു ചാനല്‍ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയിലാണ് റാങ്ക് തട്ടിപ്പ് പുറത്തായത്. പൊളിറ്റിക്കല്‍ സയന്‍സിനെ പ്രൊഡിഗല്‍ സയന്‍സ് എന്നാണ് പെണ്‍കുട്ടി ഉച്ചരിച്ചത്. കൂടാതെ ഇത് പാചകത്തെക്കുറിച്ചുള്ള വിഷയമാണെന്നും പെണ്‍കുട്ടി ചാനലിനുമുന്നില്‍ കൂസലില്ലാതെ പറഞ്ഞു.
സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. റുബി റായിയെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരും സംഭവത്തില്‍ പിന്നീട് പിടിയിലായി. തന്നെ പന്ത്രണ്ടാംക്ലാസ് കടത്തിവിടണമെന്നുമാത്രമാണ് താന്‍ പിതാവിനോട് ആവശ്യപ്പെട്ടതെന്നാണ് റുബി റായ് പോലീസിന് മൊഴി നല്‍കിയത്.












Click it and Unblock the Notifications