ബീഹാറിലെ വ്യാജ 1ാം റാങ്കുകാരിയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ... ആരാണ് ഇതില്‍ കുറ്റക്കാര്‍...?
പട്‌ന: ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസത്തിലായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി റുബി റായ് പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ ഞെട്ടിക്കുന്നതായിരുന്നു.
ഹ്യൂമാനിറ്റീസ് വിഷയത്തില്‍ ഒന്നാം റാങ്ക് ലഭിച്ച റുബി പറഞ്ഞ കാര്യങ്ങള്‍ ഇതാണ്. ' ജയിക്കാനുള്ള മാര്‍ക്ക് കിട്ടാന്‍ എന്തെങ്കിലും ചെയ്യണം എന്നു മാത്രമാണ് പിതാവിനോട് ആവശ്യപ്പെട്ടിരുന്നത്. ഒന്നാം റാങ്ക് വേണമെന്ന് ആഗ്രഹം ഇല്ലായിരുന്നു.'

പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിയ്ക്ക് പൊളിറ്റിക്കല്‍ സയന്‍സ് എന്ന് ഉച്ഛരിക്കാന്‍ പോലും അറിയില്ലായിരുന്നു. എന്താണ് പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്നത് എന്ന ചോദ്യത്തിന് പാകചമാണെന്ന് മാധ്യമങ്ങളോട് മറുപടി പറഞ്ഞതാണ് തട്ടിപ്പ് പൊളിയാന്‍ കാരണമായത്.
റാങ്ക് കിട്ടിയവര്‍ക്ക് നടത്തിയ പുനപരീക്ഷയില്‍ അസുഖമാണെന്ന് പറഞ്ഞ് റുബി പങ്കെടുത്തില്ല. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് പരീക്ഷയ്ക്ക് വീണ്ടും ഹാജരാക്കിയത്. ഇതില്‍ ഒറ്റ വരിയില്‍ തുളസി ദാസിന്റെ കവിത മാത്രമാണ് പെണ്‍കുട്ടി എഴുതിയത് എന്ന് പറയുന്നു. 20 ലക്ഷം രൂപ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ റാങ്ക് കരസ്ഥമാക്കിയത് എന്ന് പറയപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications