നോര്‍ത്ത്ഈസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയത് ബക്‌സറില്‍, 4 മരണം, അപകടകാരണം കണ്ടെത്തുമെന്ന് മന്ത്രി
പട്‌ന: ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയ അപകടത്തില്‍ ഇതുവരെ മരിച്ചത് 4 പേര്‍. ഏഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് കോച്ചുകള്‍ പാളത്തില്‍ നിന്ന് മറിയുകയായിരുന്നു. നാലെണ്ണം അതുപോലെ ട്രാക്കില്‍ നിന്ന് തെന്നിമാറുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. എസി 3 ടയര്‍ കോച്ചുകളാണ് മറിഞ്ഞത്.
അതേസമയം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളും, റെയില്‍വേ അധികൃതരും, നാട്ടുകാരും ഒറ്റക്കെട്ടായി നിന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. എല്ലാ കോച്ചുകളും പരിശോധിച്ചു. യാത്രക്കാര്‍ക്ക് പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും മതിയായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇസിആര്‍ ജനറല്‍ മാനേജര്‍ തരുണ്‍ പ്രകാശ് പറഞ്ഞു. യാത്രക്കാര്‍ അവര്‍ക്ക് എത്തേണ്ടിടത്ത് കൃത്യമായി എത്തുന്നുവെന്നും ഉറപ്പാക്കും. അപകടത്തിന്റെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച്ച പത്ത് മണിയോടെയാണ് ബക്‌സറില്‍ അപകടമുണ്ടായത്.
അതേസമയം ഗുരുതരമായി പരിക്കേറ്റവരെ പട്‌നയിലെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കാമാക്യയിലേക്കായിരുന്നു യാത്ര.അതേസമയം ഈ റൂട്ടിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന രാജധാനി എക്‌സ്പ്രസ് അടക്കമുള്ള പതിനെട്ടോളം ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്.
ഡല്‍ഹിക്കും ദിബ്രൂഗഡിനും ഇടയില്‍ സഞ്ചരിക്കേണ്ടവയായിരുന്നു ഈ ട്രെയിനുകള്‍. അമിത വേഗത്തിലായിരുന്നില്ല ട്രെയിനിന്റെ സഞ്ചാരം. പക്ഷേ പെട്ടെന്നാണ് ഇവ പാളം തെറ്റിയതെന്ന് പ്രദേശവാസിയായ ഹരി പഥക് പറയുന്നു.വലിയ ശബ്ദം കേട്ടു, പിന്നീട് ട്രെയിനില്‍ നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. ട്രെയിന്‍ പാളം തെറ്റി കിടക്കുന്നതാണ് കണ്ടത്. എസി കോച്ചുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നുവെന്നും ഹരി പഥക് പറഞ്ഞതായി ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഹൈല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
1) കാത്തിഹാര്‍ റെയില്‍വേ സ്റ്റേഷന്‍- 9608815880
(2) ബര്‍സോയ് റെയില്‍വേ സ്റ്റേഷന്‍ - 7541806358
(3) കിഷന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷന്‍- 7542028020
(4) അലിപോര്‍ദ്വാര്‍ റെയില്‍വേ സ്റ്റേഷന്‍ - 9002052957/03564/270871/270870/253498
(5) റാഞ്ചിയ റെയില്‍വേ സ്റ്റേഷന്‍ - 9287998166
(6) ബാര്‍പെറ്റ റെയില്‍വേ സ്റ്റേഷന്‍- 9287998173
(7) കാമാഖ്യ റെയില്‍വേ സ്റ്റേഷന്‍- 0361-2674857
(8) ഗുവാഹത്തി റെയില്‍വേ സ്റ്റേഷന്‍ - 0361-2731621/22/23
(9) ലാംദിങ്ങ് റെയില്‍വേ സ്റ്റേഷന്‍ - 9957553915
(10) ടിന്‍സുകിയ റെയില്‍വേ സ്റ്റേഷന്‍- 9957555984
പട്‌ന - 9771449971
ദാനാപൂര്‍- 8905697493
ആരാ - 8306182542
പ്രയാഗ്‌രാജ് - 0532-2408128, 0532-2407353, 0532-2408149
ഫത്തേപൂര്‍ - 05180-222026, 05180-222025, 05180-222436
കാണ്‍പൂര്‍ - 0512-2323016, 0512-2323018, 0512-2323015
ഇറ്റാവ - 7525001249
ടുണ്ട്‌ല - 05612-220338, 05612-220339, 05612-220337
അലിഗഡ്- 0571-2409348












Click it and Unblock the Notifications