കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎയിൽ പോര് തുടങ്ങി; മാഞ്ജിയും പസ്വാന്‍റെ എൽജെപിയും നേർക്കുനേർ!! കോൺഗ്രസിന് ചിരി

Google Oneindia Malayalam News

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യങ്ങൾക്കിടെയാണ് ഇന്ന് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. എന്നാൽ തിയതി പിന്നീടാവും അറിയിക്കുക. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് എന്നും മറ്റ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ ചർച്ചകൾക്ക് വേഗം പകർന്നിരിക്കുകയാണ്. ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന എൻഡിഎയ്ക്ക് പക്ഷേ തുടക്കം മുതൽ തന്നെ സഖ്യത്തിലെ ഭിന്നത കല്ലുകടിയായിരിക്കുകയാണ്.

മാഞ്ജിയുടെ വരവ്

മാഞ്ജിയുടെ വരവ്

ജെഡിയു, ബിജെപി, എൽജെപി എന്നീ കക്ഷികളാണ് ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ഉള്ളത്. എന്നാൽ മഹാസഖ്യത്തിനൊപ്പമുണ്ടായിരുന്നു ജിതിൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും (സെക്യൂലര്‍) എന്‍ഡിഎയില്‍ ചേര്‍ന്നിരിക്കുകയാണ്. എൻഡിഎയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചതായും ഉടൻ തന്നെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും മാഞ്ജി അറിയിച്ചു.

തുടക്കം മുതൽ തന്നെ തർക്കം

തുടക്കം മുതൽ തന്നെ തർക്കം

ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു മാഞ്ജി മഹാസഖ്യം വിട്ടത്. നിയമസഭയിൽ മാഞ്ജിയുടെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ ഉള്ളൂവെങ്കിലും മാഞ്ജിയുടെ വരവോടെ ദളിത് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ മാഞ്ജിയുടെ വരവ് എൻഡിഎ സഖ്യകക്ഷിയായ എൽജെപിയ്ക്കിടയിൽ അതൃപ്തിക്ക് വഴിവെച്ചിരിക്കുകയാണ്.

അതൃപ്തിയിൽ എൽജെപി

അതൃപ്തിയിൽ എൽജെപി

മാഞ്ജി എത്തിയതോടെ സീറ്റ് വിഭജനത്തിൽ തർക്കം ഉടലെടുത്തേക്കുമെന്നാണ് എൽജെപി കണക്കാക്കുന്നത്. ഇതിനോടകം തന്നെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൽജെപി കടുത്ത അതൃപ്തിയിലാണ്. ജെഡിയു സർക്കാരിനെതിരെ നിരന്തരം വിമർശനം ഉയർത്തുന്ന പാർട്ടിയാണ് എൽജെപി.

മുഖ്യമന്ത്രി സ്ഥാനാർത്ഥി

മുഖ്യമന്ത്രി സ്ഥാനാർത്ഥി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിസ്‌ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള നീക്കത്തെ തുടക്കം മുതൽ തന്നെ എൽജെപി എതിർത്തിരുന്നു. ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാനെയാണ് എല്‍ജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ നിയമസഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രം ഉള്ള എല്‍ജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ എന്നാണ് ജെഡിയുവിന്‍റെ ചോദ്യം.

സ്ഥാനാർത്ഥികളെ നിർത്തും

സ്ഥാനാർത്ഥികളെ നിർത്തും

അതൃപ്തി പുകഞ്ഞതോടെ ജെഡിയുവിനെതിരെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നാണ് എൽജെപി വെല്ലുവിളിച്ചിരിക്കുന്നത്.
അതേസമയം എൽജെപി അത്തരമൊരു നീക്കം നടത്തിയാൽ തങ്ങളും എൽജെപിക്കെതിരെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നാണ് മാഞ്ജി വ്യക്തമാക്കിയിരുന്നത്.

ദളിത് വിഭാഗത്തിനിടയിൽ

ദളിത് വിഭാഗത്തിനിടയിൽ

ബിഹാറിലെ വോട്ടര്‍മാരില്‍ 16 ശതമാനം ദളിത് വിഭാഗക്കാരാണ്. 243 അംഗ നിയമസഭയില്‍ 40 സീറ്റുകളില്‍ ആര് ജയിക്കണം എന്ന് തീരുമാനിക്കുക ദളിത് വിഭാഗക്കാരാണ്. സംസ്ഥാനത്ത് ഗണ്യമായ ജനസംഖ്യയുള്ള മഹാദളിത് സമുദായമായ മുഷർ വിഭാഗത്തിനിടയിൽ എച്ച്എഎമ്മിന് ശക്തമായ പിന്തുണയുണ്ട്. ദളിത് വിഭാഗങ്ങൾക്കിടയിൽ തന്നെ പിന്തുണയുള്ള പാർട്ടിയാണ് പസ്വാന്റെ എൽജെപി.

സഖ്യത്തിൽ ഒതുക്കാൻ

സഖ്യത്തിൽ ഒതുക്കാൻ

നേരത്തേ ജെഡിയു സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നു മാഞ്ജി. നിതീഷ് കുമാറിന് മുഖ്യമന്ത്രിയാകാൻ മാഞ്ജി രാജിവെച്ചു. പിന്നീട് എച്ച്എഎം എന്ന പാർട്ടി രൂപീകരിച്ച് എൻഡിഎയുടെ ഭാഗമായി.
ജെഡിയു എൻഡിഎയിൽ എത്തിയതോടെ മാഞ്ജി മഹാസഖ്യത്തിലേക്ക് മാറുകയായിരുന്നു. അതേസമയം തങ്ങളെ സഖ്യത്തിൽ ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാഞ്ജിയെ ബിജെപി സഖ്യത്തിൽ എത്തിച്ചതെന്നാണ് എൽജെപി കരുതുന്നത്.

സഖ്യത്തിന്റെ ഭാഗമാകുമോ?

സഖ്യത്തിന്റെ ഭാഗമാകുമോ?

അതൃപ്തി രൂക്ഷമായാൽ എൽജെപി എൻഡിഎ വിട്ട് ആർജെഡി-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതല്ല തനിച്ച് മത്സരിക്കാൻ എൽജെപി തയ്യാറാകുമോയെന്നുള്ള ചർച്ചകളും ശക്തമാണ്. നേര്ത്തേ സംസ്ഥാനത്തെ 94 നിയമസഭാ മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ തയ്യാറാണെന്നാണ് എൽജെപി നേതാക്കൾ വ്യക്കമാക്കിയിരുന്നു.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സർക്കാരിന് വെല്ലുവിളി!! സജ്ജമെന്ന് യുഡിഎഫ്,എതിർപ്പുമായി ബിജെപികേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സർക്കാരിന് വെല്ലുവിളി!! സജ്ജമെന്ന് യുഡിഎഫ്,എതിർപ്പുമായി ബിജെപി

English summary
Bihar;will field candidates against LJP if they field candidate against JD(U) says HAM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X