കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; മൂന്നാംഘട്ട വോട്ടെടുപ്പിലും പോളിങ്‌ ഉയരുന്നു

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ കനത്ത പോളിങ്‌. ഉച്ചസമയം 1മണിവരെയുള്ള കണക്കനുസരിച്ച്‌ 34.2% പോളിങ്ങാണ്‌ ബീഹാറില്‍ രേഖപ്പെടുത്തിയത്‌. പോളിങ്‌ സ്‌റ്റേഷനുകളില്‍ വോട്ട്‌ ചെയ്യാനെത്തിയവരുടെ തിരക്ക്‌ ഇപ്പോഴും തുടരുകയാണ്‌. നേരത്തെ നടന്ന ഒന്നും, രണ്ടും ഘട്ട വോട്ടെടുപ്പിലും പോളിങ്‌ ശതമാനം സാധാരണയിലേക്കള്‍ ഉയര്‍ന്ന നിലയില്‍ ആയിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 54 ശതമാനത്തിനു മുകളില്‍ പോളിങ്‌ രേഖപ്പെടുത്തി.
ബീഹാറിലെ വികസനത്തിന്‌ വോട്ട്‌ ചെയ്യാനാണ്‌ ഇത്രയും ആളുകള്‍ കൂട്ടമായി പോളിങ്‌ ബൂത്തുകളിലെത്തുന്നതെന്ന്‌ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ അവകാശപ്പെട്ടു. ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ ജനങ്ങള്‍ എല്ലാവരും പങ്കുകൊള്ളണമെന്ന്‌ അഭ്യര്‍ഥിച്ച നഡ്ഡ, കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചു വോട്ടെടുപ്പിനെത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

Recommended Video

cmsvideo
Bihar Election 2020ൽ BJPക്ക് തിരിച്ചടി | Oneindia Malayalam
bihar

ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പുകളേ അപേക്ഷിച്ച്‌ ബീഹാറില്‍ കേവിഡ്‌ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലകളിലാണ്‌ മൂന്നാം ഘട്ട വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്ന മുസാഫര്‍പൂര്‍ അടക്കമുള്ള അഞ്ച്‌ ജില്ലകള്‍ കോവിഡ്‌ ബാധിരുടെ എണ്ണത്തില്‍ സംസ്ഥാനത്ത്‌ മുന്നിട്ടുന്ന നില്‍ക്കുന്ന ജില്ലകള്‍ ആണ്‌.
ബീഹാറിലെ78 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഇന്ന്‌ അവസാന ഘട്ട വോട്ടെടുപ്പ്‌ നടക്കുന്നത്‌. 1204 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്‌ ഉണ്ട്‌.2.35കോടി ആളുകള്‍ക്കാണ്‌ മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്‌. കഴിഞ്ഞ രണ്ട്‌ ഘട്ട തിരഞ്ഞടുപ്പിനേക്കാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാണ്‌ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്‌. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ ആര്‌ അധികാരത്തിലെത്തുമെന്ന്‌ തീരുമാനിക്കുമെന്ന്‌ നേരത്തെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌താനാര്‍ഥിയും ആര്‍ജെഡി മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പോളിങ്ങ്‌ ഉയരുന്നത്‌ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്‌ ഇരു മുന്നണികളും.
നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാര്‍ നയിക്കുന്ന ജെഡിയു-ബിജെപി സഖ്യ കക്ഷിയും ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്‌ നേതൃത്വം നല്‍കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ്‌-സിപിഎം മാഹാ സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ്‌ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്‌. ഒക്ടോബര്‍ 28ന്‌ ഒന്നാംഘട്ട വോട്ടെടുപ്പ്‌ കഴിഞ്ഞിരുന്നു. നവംബര്‍ 10നാണ്‌ ബീഹാര്‍ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുക.

English summary
Bihar witnessed hike in poling percentage in third phase voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X