കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ സ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിച്ചു

  • By Gokul
Google Oneindia Malayalam News

പട്‌ന: ഒരിക്കല്‍ രാജ്യത്ത് നിലനിന്നിരുന്ന സതി എന്ന ദുരാചാരം വീണ്ടും തിരിച്ചുവരികയാണോ? ബിഹാറിലെ പ്റ്റ്‌നയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അതെയെന്നുവേണം കരുതാന്‍. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് രാജ്യത്തെ നടുക്കി സതി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭര്‍ത്താവ് മരിച്ച സ്ത്രീ ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തില്‍ മനം നൊന്ത് ഗഹ്വ ദേവി എഴുപതുകാരിയായ സ്ത്രീ ചിതയില്‍ ചാടുകയായിരുന്നെന്നാണ് മാധ്യമ വാര്‍ത്തകള്‍. ചിതയ്ക്ക് തീ കൊളുത്തിയശേഷം ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ സ്ത്രീ ചിതയില്‍ ചാടുകയായിരുന്നെന്ന് പറയുന്നു. ഗഹ്വ ദേവിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തവെ ഭര്‍ത്താവിന്റെ ചിതയ്ക്കരുകില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി.

fire

തീയില്‍ വീണ സ്ത്രീയെ വീട്ടുകാര്‍ കണ്ടെങ്കിലും അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, തന്റെ മാതാവ് സതി അനുഷ്ഠിച്ചതല്ലെന്നും പിതാവ് മരിച്ച ദു:ഖത്തില്‍ ഹൃദയാഘാതം സംഭവിച്ച് മരണമടഞ്ഞ അവരെ ചിതയ്ക്കരുകില്‍ സംസ്‌കരിക്കുകയാണുണ്ടായതെന്നും ഗഹ്വാ ദേവിയുടെ മകന്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സഹര്‍സ ഡെപ്യൂട്ടി എസ്.പി അരവിന്ദ് കുമാര്‍ അറിയിച്ചു. സതി സമ്പ്രദായം നിയമം മൂലം നിരോധിച്ചെങ്കിലും ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങളില്‍ അവ ഇപ്പോഴും രഹസ്യമായി നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. നേരത്തെ, രാജസ്ഥാനില്‍ ഇത്തരമൊരു സംഭവം നടന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

English summary
Bihar Woman commits 'sati' by jumping on funeral pyre of husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X