കോടി രൂപയ്ക്കുവേണ്ടി വനിതാ എംഎല്‍എയ്ക്ക് മാവോയിസ്റ്റ് വധഭീഷണി
മുസാഫര്‍പുര്‍: ഒരു കോടി രൂപ തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് വനിതാ എംഎല്‍എയ്ക്ക് മാവോയിസ്റ്റിന്റെ ഭീഷണി. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍പെട്ട ബൊചാച നിയമസഭാ മണ്ഡലത്തിലെ വനിതാ എംഎല്‍എ ബേബി കുമാരിയാണ് പരാതിയുമായി പോലീസിന് മുന്നിലെത്തിയിരിക്കുന്നത്. മാവോയിസ്റ്റുകള്‍ എസ്എംഎസ്സിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് എംഎല്‍എ പറയുന്നു.
എംഎല്‍എയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി മിതന്‍പുര പോലീസ് ഓഫീസര്‍ വ്യക്തമാക്കി. എംഎല്‍എയ്ക്കു വന്ന എസ്എംഎസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. എസ്എംഎസ് വന്ന നമ്പര്‍ ട്രേസ് ചെയ്തിട്ടുണ്ടെന്നും പ്രതി ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

ഒരു കോടിരൂപയാണ് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ അറിയിക്കുന്ന സ്ഥലത്ത് പണമെത്തിക്കണമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും എസ്എംഎസ്സില്‍ പറയുന്നു. അതേസമയം, തനിക്കെതിരെ മാവോയിസ്റ്റുകള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്ന് ബേബി കുമാരി വ്യക്തമാക്കി.
ആദ്യമായാണ് ബേബി കുമാരി നിയമസഭയിലെത്തുന്നത്. എസ് സി റിസര്‍വ് സീറ്റായ മണ്ഡലത്തില്‍ നിന്നും ഒന്‍പതു തവണ എംഎല്‍എയായ ജെഡിയു എംഎല്‍എ രാമൈ റാമിനെ അട്ടിമറിയിലൂടെ തോല്‍പ്പിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സ്ത്രീ ജയിച്ചു കയറിയത്. ബിഹാറില്‍ മഹാസഖ്യമുണ്ടാക്കിയ തരംഗത്തിലും ബേബി ജയിച്ചത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.












Click it and Unblock the Notifications