Get Updates
Get notified of breaking news, exclusive insights, and must-see stories!

വായിൽ ആടിന്റെ ചെറുകുടൽ, മൃതദേഹത്തിൽ എണ്ണയും കുങ്കുമവും, വൃദ്ധയ്ക്ക് ദാരുണാന്ത്യം, ഞെട്ടി പോലീസും

ഹൈദരാബാദ്: ക്രൈം ത്രില്ലർ സിനിമകളിലെ രംഗങ്ങൾ അനുകരിച്ച് യുവാവ് എഴുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന യാദാദ്രി ജില്ലയിലെ പോച്ചംപള്ളിയിലാണ് സംഭവം. 29കാരനായ യുവാവാണ് അരുംകൊല നടത്തിയത്. കൊലപാതകത്തിന് മുമ്പ് ഇയാൾ വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു.

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. വൃദ്ധയുടെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്ന് വരുത്തിതീർക്കാനായി ഇയാൾ പൊടികളും മറ്റും സംഭവസ്ഥലത്ത് വിതറി അന്വേഷണം വഴിതിരിക്കാനും ശ്രമം നടത്തിയതായി പോലീസ് പറയുന്നു.

ഞെട്ടിത്തരിച്ച് പോലീസും

ഞെട്ടിത്തരിച്ച് പോലീസും

എഴുപതുകാരിയുടെ കൊലപാതകവും കുറ്റകൃത്യം നടന്ന സ്ഥലവും പോലീസിനെ ആകെ കുഴക്കിയിരുന്നു. വൃദ്ധയുടെ വായിൽ ആടിന്റെ കുടൽ തിരുകിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. വിരലടയാളം പതിക്കാതിരിക്കാനായി മൃതദേഹത്തിൽ നിറയെ എണ്ണയൊഴിച്ചിരുന്നു. മൃതദേഹത്തിന് ചുറ്റും സിന്ദൂരം വിതറിയിരുന്നു.

29കാരൻ

29കാരൻ

ദീനാനാഥ് തിവാരി എന്ന 29കാരനാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ ബിഹാർ സ്വദേശിയാണ്. പോച്ചംപള്ളിയിലെ ഒരു തുണി വ്യവസായ യൂണിറ്റിൽ മെഷീൻ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു ദീനാനാഥ്.

താമസം ഹൈദരാബാദിൽ

താമസം ഹൈദരാബാദിൽ

മകനോടൊപ്പം ഹൈദരാബാദിലായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. പെൻഷൻ വാങ്ങാനായി എല്ലാ മാസവും പോച്ചംപള്ളിയിലേക്ക് വന്നിരുന്നു. ഇവരുടെ കൈവശം ധാരാളം പണവും സ്വർണവും ഉണ്ടായിരുന്നു. ഇക്കുറി ദീപാവലി ആഘോഷത്തിനായി അഞ്ച് മക്കളോടൊപ്പം പോച്ചംപള്ളിയിലെത്തിയതായിരുന്നു ഇവർ. മക്കൾ മടങ്ങിപ്പോയിട്ടും പെൻഷൻ തുക വാങ്ങാനായി ഇവർ ഇവിടെ തുടരുകയായിരുന്നു

 അതിക്രമിച്ച് കയറി

അതിക്രമിച്ച് കയറി

വീട്ടിൽ വൃദ്ധ തനിച്ചാണെന്ന് മനസിലാക്കിയ ദീനനാഥ് അതിക്രമിച്ച് കടക്കുകയായിരുന്നു. സംഭവം സമയം ഇയാൾ മദ്യപിച്ചിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് മുമ്പ് ഇയാൾ 70കാരിയെ ബലാത്സംഗം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

മോഷണം

മോഷണം

വൃദ്ധയുടെ വെള്ളി വളകളും പതിനെട്ടായിരം രൂപയുമായാണ് ദീനാനാഥ് കടന്നുകളഞ്ഞതെന്ന് പോലീസ് പറയുന്നു. പോകുന്നതിന് മുൻപായി ഇയാൾ ആടിന്റെ കുടൽ വൃദ്ധയുടെ വായിൽ തിരുകി കയറ്റുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാനും ശ്രമം നടത്തി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മുടി നാരുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ദീനാനാഥ് തിവാരി തന്നെയാണ് കൊലപാതകി എന്ന് ഉറപ്പിച്ചത്.

ക്രൈം ത്രില്ലർ ആരാധകൻ

ക്രൈം ത്രില്ലർ ആരാധകൻ

ക്രൈം , ഡിറ്റക്ടീവ് സീരിയലുകളുടെയും സിനിമകളുടെയും ആരാധകനായിരുന്നു തീവാരിയെന്ന് യാദാദ്രി ഡെപ്യൂട്ടി കമ്മീഷണർ രാമചന്ദ്ര റെഡ്ഡി പറഞ്ഞു. കൊലപാതകം നടത്താനും തെളിവുകൾ നശിപ്പിക്കാനുള്ള തന്ത്രങ്ങളും ഇയാൾ സീരിയലുകളിൽ നിന്നാണ് പഠിച്ചത്. പോലീസ് നായ മണം പിടിച്ചെത്താതിരിക്കാനാണ് ആടിന്റെ കുടൽ മൃതദേഹത്തിൻരെ വായിൽ തിരുകി വച്ചത്. കുങ്കുമവും എണ്ണയും വിതറി ദുർമന്ത്രവാദത്തിന്റേതായ പശ്ചാത്തലം ഒരുക്ക് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടത്തുകയായിരുന്നു പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+