കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ മത്സരിക്കാന്‍ ഒസാമ ബിന്‍ ലാദന്‍!

Google Oneindia Malayalam News

വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ ബീഹാറിന്റെ ഒസാമ ബിന്‍ ലാദന്‍. ബീഹാറിന്റെ ഒസാമ എന്ന് വിളിപ്പേരുള്ള മിരാജ് ഖാലിദ് നൂറാണ് മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി കണ്‍വീനറായ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസിലെ അജയ് റായ് എന്നിവരാണ് ഇവിടെ മോദിയുടെ പ്രധാന എതിരാളികള്‍.

അടുത്തിടെ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ രാം ഇന്ത്യയുടെ പ്രസിഡണ്ടാണ് മിരാജ് ഖാലിദ് നൂര്‍. ഒസാമ ബിന്‍ ലാദനുമായുള്ള രൂപസാദ്യശ്യമാണ് നൂറിന് ഈ ഇരട്ടപ്പര് നല്‍കിയത്. പട്‌നയില്‍ ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര് എന്താണ് എന്ന് പോലും ആളുകള്‍ക്ക് അറിയില്ലത്രെ. ലാദനുമായുള്ള അസാമാന്യ രൂപ സാദൃശ്യം തന്നെയാണ് നൂറിനെ ആളുകള്‍ക്കിടയില്‍ പ്രശസ്തനാക്കിയത്.

osama-duplicate

പട്‌ന സ്വദേശിയായ ഇദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്, രാം വിലാസ് പാസ്വാന്‍ തുടങ്ങിയ നേതാക്കളുടെ അടുത്ത ആളായിരുന്നു. നൂറിനെക്കൊണ്ട് ക്യാപെയ്ന്‍ ചെയ്യിച്ച് മുസ്ലിം വോട്ടുകള്‍ പിടിക്കുക എന്നായിരുന്നു ആര്‍ ജെ ഡിയുടെയും എല്‍ ജെ പിയുടെയും തന്ത്രം. 2004 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാസ്വാന് വേണ്ടിയും 2005 നിയമസഭ തിരഞ്ഞെടുപ്പില്‍ ലാലുവിന് വേണ്ടിയും വോട്ട് പിടിച്ചതായി ഇദ്ദേഹം തന്നെ പറയുന്നു.

2004 ല്‍ എല്‍ ജെ പി ടിക്കറ്റില്‍ മത്സരിക്കണമെന്ന മോഹവുമായാണ് ഇദ്ദേഹം പാസ്വാനെ സമീപിച്ചത്. ടിക്കറ്റ് നിഷേധിച്ചെങ്കിലും തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിങിന് വേണ്ടി പാസ്വാന്‍ നൂറിനെ രംഗത്തിറക്കി. ലാദനുമായി സാദൃശ്യമുള്ള നൂറിനെ വോട്ട് പിടിക്കാന്‍ ഉപയോഗിച്ച ലാലുവിനെയും പാസ്വാനെയും 2005 ല്‍ ബി ജെ പി നേതാവ് പ്രമോദ് മഹാജന്‍ വിമര്‍ശിച്ചിരുന്നു.

English summary
Bihar’s ‘Osama’ to contest against Modi from Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X