കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയില്‍ ബിജെപി നല്‍കിയത് പ്രതീകാത്മക പ്രാതിനിധ്യം; അതിന്റെ ആവശ്യമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

  • By S Swetha
Google Oneindia Malayalam News

പട്‌ന: നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ജെഡിയുവിന് പ്രതീകാത്മക പ്രാതിനിധ്യം ആവശ്യമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍ അതിന്റെ അര്‍ഥം അവരുമായി ഏതെങ്കിലും തരത്തിലുള്ള അസംതൃപ്തിയുണ്ടെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒൻപതിനായിരം കോടി തട്ടിച്ച് മുങ്ങിയ വിജയ് മല്യ ദാ ഇവിടെ.. ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാൻ ഓവലിൽഒൻപതിനായിരം കോടി തട്ടിച്ച് മുങ്ങിയ വിജയ് മല്യ ദാ ഇവിടെ.. ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാൻ ഓവലിൽ


''ഞങ്ങള്‍ പൂര്‍ണമായും മോദി സര്‍ക്കാരിനൊപ്പമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഞാനത് വ്യക്തമാക്കിയതാണ്. ബിജെപിക്ക് ഇത്തവണ കൃത്യമായ ഭൂരിപക്ഷമുണ്ട്. അതിനാല്‍ അവര്‍ക്ക് സഖ്യകക്ഷികളുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും അവര്‍ സഖ്യകക്ഷികള്‍ക്ക് പ്രതീകാത്മക പ്രാതിനിധ്യം നല്‍കാന്‍ അലോചിച്ചു. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനൊരു പ്രാതിനിധ്യം ആവശ്യമില്ല''. നിധീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 എൻഡിഎയിലേക്ക് തിരിച്ചെത്തിയതിന് പിന്നിൽ

എൻഡിഎയിലേക്ക് തിരിച്ചെത്തിയതിന് പിന്നിൽ

ബിജെപിയുമായി ഞങ്ങള്‍ക്കുള്ള വിരുദ്ധാഭിപ്രായമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഞങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്. കേന്ദ്രത്തില്‍ രണ്ട് മന്ത്രിമാരുണ്ടാകുകയെന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. ബീഹാറിന്റെ താല്‍പര്യപ്രകാരമാണ് ഞങ്ങള്‍ എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയത്. അതിനാല്‍ ആ സഖ്യത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ജെഡിയു സഖ്യം ഉപേക്ഷിച്ചത്

ജെഡിയു സഖ്യം ഉപേക്ഷിച്ചത്

2013ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് 17 വര്‍ഷമായി തുടര്‍ന്ന സഖ്യം ജെഡിയു ഉപേക്ഷിച്ചത്. ഗോദ്ര കലാപത്തില്‍ പങ്കുണ്ടെന്ന മോദിക്കെതിരായ ആരോപണം നേരിടുന്ന മോദിയുമായി നിതീഷ് കുമാര്‍ ഒരു അകല്‍ച്ച എപ്പോഴും സൂക്ഷിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.ക്കൊപ്പം സഖ്യം പങ്കുവെച്ച അദ്ദേഹം പരാജയപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തു. പിന്നീട് ആര്‍ജെഡിയുടെ തലവനായ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ലാലുപ്രസാദ് യാദവിനൊപ്പം ചേര്‍ന്നു. എന്നിരുന്നാലും 2017ല്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റും കള്ളപ്പണക്കേസ് സംബന്ധിച്ച് വലിയ വിവാദമുണ്ടായി.

 ഒറ്റ സീറ്റിൽ ജെഡിയു

ഒറ്റ സീറ്റിൽ ജെഡിയു

ഇതേ തുടര്‍ന്നാണ് എല്‍ജെഡിയിലെ രാംവിലാസ് പാസ്വാനുമായി ചേര്‍ന്ന് അദ്ദേഹം ബിജെപിയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നത്. രാജ് വിലാസ് പാസ്വാനിലെ എല്‍ജെപിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നേതാക്കളിലൊരാളായ സഞ്ജയ് കുമാറിനൊപ്പം നിന്നു. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ബീഹാറില്‍ 40 സീറ്റുകളില്‍ 39 എണ്ണം നേടി. 17 സീറ്റുകളില്‍ ജെഡിയു മത്സരിച്ചെങ്കിലും ഒറ്റ സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

English summary
Biihar chief minister about alliance with NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X