കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബികാനീർ കുംഭകോണം; റോബർട്ട് വദ്രയുടെ രണ്ടു സഹായികൾ അറസ്റ്റിൽ

റോബർട്ട് വധ്രയുമായി അടുത്ത ബന്ധനുള്ള കമ്പനിയാണ് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഈ കമ്പനിയുമായി അറസ്റ്റിലായ അശോക് കുമാറിനു അടുത്ത ബന്ധമാണുള്ളതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ബികാനീർ കുംഭകോണ കേസ്. മുൻ കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ രണ്ടു സഹായികളെ എൻഫേഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബികാനീർ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ചാണ് വദ്രയുടെ സഹായികളെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകന്‍ കുടുങ്ങി; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുവിദ്യാര്‍ഥിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകന്‍ കുടുങ്ങി; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

ജയപ്രകാശ് ബർഗ, അശോക് കുമാർ എന്നിവരെയാണ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.റോബർട്ട് വധ്രയുമായി അടുത്ത ബന്ധനുള്ള കമ്പനിയാണ് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഈ കമ്പനിയുമായി അറസ്റ്റിലായ അശോക് കുമാറിനു അടുത്ത ബന്ധമാണുള്ളതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരകൊറിയക്ക് പിടിവീഴുന്നു; പ്രവാസ ജീവിതം ഉപേക്ഷിക്കേണ്ടി വരും, ഇന്ധന ഇറക്കുമതി വിലക്കുംഉത്തരകൊറിയക്ക് പിടിവീഴുന്നു; പ്രവാസ ജീവിതം ഉപേക്ഷിക്കേണ്ടി വരും, ഇന്ധന ഇറക്കുമതി വിലക്കും

നേരത്തെ റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കാന്‍ ഹരിയാനാ സര്‍ക്കാര്‍ പ്രത്യേക ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ബിക്കാനീര്‍ ആസ്ഥാനമായുള്ള വദ്രയുടെ കമ്പനി ഹരിയനയില്‍ ഇരുപതിടത്തായി 770 ഏക്കര്‍ ഭൂമി ചുളുവില്‍ വാങ്ങിയെന്നാണ് ആരോപണം. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ട ഭൂമിയായിരുന്നു ഇത്. വദ്രയുടെ നേതൃത്വത്തിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്കൈലൈറ്റ് റിയാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്, നോര്‍ത്ത് ഇന്ത്യ ഐ.ടി പാര്‍ക്ക്, ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നീ കമ്പനികളാണ് സ്ഥലം വാങ്ങിയത്.

English summary
Enforcement Directorate has arrested 2 persons allegedly involved in the Bikaner Land Scam case. These two men were conduits and also linked to Congress President Rahul Gandhi’s brother-in-law Robert Vadra’s firm, according to PTI reports. So far, Vadra has not made any statement pertaining to the development. This is a long-standing issue over which war of words between Congress and BJP had erupted several times. Congress has maintained that this is nothing but vendetta and a witch-hunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X