കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിഒ പിടിച്ചെടുത്ത ബൈക്ക് കള്ളന്‍ കൊണ്ടുപോയി!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: രജിസ്‌ട്രേഷന്‍ തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആര്‍ ടി ഓ പിടിച്ചെടുത്ത ബൈക്ക് കള്ളന്‍ കൊണ്ടുപോയി. ഐ ടി നഗരമായ ബെംഗളൂരുവിലെ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനാണ് ബ്രാന്‍ഡ് ന്യൂ ബൈക്ക് നഷ്ടപ്പെട്ടത്. അശോക് എന്ന ചെറുപ്പക്കാരന്റെ പള്‍സര്‍ ബൈക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല എന്ന് കാട്ടിയാണ് ജയനഗര്‍ ആര്‍ ടി ഒ പിടിച്ചെടുത്തത്.

bangalore

ആര്‍ ടി ഒ ഓഫീസില്‍ രജിസ്‌ട്രേഷന്‍ തുകയും പിഴയും അടച്ച ശേഷം ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് അശോകിനോട് ബൈക്ക് മോഷണം പോയ വിവരം ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ജയനഗറിലെ ബി എം ടി സി സ്റ്റാന്‍ഡിലാണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. ബൈക്കിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമൊന്നുമില്ല എന്നാണത്രെ ആര്‍ ടി ഒ ഓഫീസില്‍ നിന്നും അശോകിനെ അറിയിച്ചിരിക്കുന്നത്.

90000 രൂപ മുടക്കിയാണ് താന്‍ ബൈക്ക് വാങ്ങിയത് എന്നാണ് അശോക് പറയുന്നത്. ആയിരം കിലോമീറ്റര്‍ മാത്രമേ ബൈക്ക് ഓടിയിട്ടുള്ളൂ. മൂന്ന് മാസത്തെ ലോണ്‍ താന്‍ അടച്ചുകഴിഞ്ഞു. ഇനിയും ബാക്കിയുള്ള അടവ് കൂടി പൂര്‍ത്തിയാക്കണം. എന്നാല്‍ ബൈക്ക് തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ബി എം ടി സി അധികൃതരെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന മറുപടിയാണ് കിട്ടിയത് എന്നും അശോക് പറയുന്നു.

ബി എം ടി സിയുമായി തങ്ങള്‍ക്ക് ഏത് തരത്തിലുള്ള പാര്‍ക്കിങ് കോണ്‍ട്രാക്്ട് ആണ് ഉള്ളതെന്ന് പരിശോധിച്ച് വരികയാണ് എന്നാണ് ജയനഗര്‍ ആര്‍ ടി ഓ ശോഭ പ്രതികരിച്ചത്. ഇതി സംബന്ധിച്ച് ജോയിന്റ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് പിഴയായി 4 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ബെംഗളൂരു ട്രാഫിക് പോലീസ് പിരിച്ചെടുത്തത്.

English summary
New bike goes missing after seizure by RTO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X