കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: പത്ത് രൂപ പാര്‍ക്കിങ് ഫീസ് നല്‍കിയില്ല, ബൈക്ക് യാത്രികനെ പാര്‍ക്കിങ് അറ്റന്‍ഡര്‍ കൊന്നു!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പത്ത് രൂപ പാര്‍ക്കിങ് ഫീ നല്‍കാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ബൈക്ക് യാത്രികനെ കൊലപ്പെടുത്തി. പാര്‍ക്കിങ് അറ്റന്‍ഡന്‍റും സുഹൃത്തും ചേര്‍ന്നാണ് ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയത്. ബെംഗളൂരു ഭാരതീനഗറില്‍ ആണ് 38കാരനായ ഭരണി ധരന്‍ യുവാവ് കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളിയായ ധരന്‍ ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയാണ്. ബൈക്കില്‍ ലാവണ്യ തിയറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രിയങ്കയുടെ മറുപടി ഇങ്ങനെരാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രിയങ്കയുടെ മറുപടി ഇങ്ങനെ


സിനിമ കാണാന്‍ തിരക്കിട്ട് എത്തിയ ധരന്‍ ബൈക്ക് പാര്‍ക്ക് ചെയ്യുകയും ചെയ്തു, പാര്‍ക്കിങ് ഫീയായ പത്ത് രൂപ നല്‍കാന്‍ വിസമ്മതിക്കയും സിനിമ കഴിഞ്ഞ് തരാമെന്ന് പറയുകയും ചെയ്‌തെങ്കിലും പാര്‍ക്കിങ് അറ്റന്‍ഡന്റായ സെല്‍വരാജ് അപ്പോള്‍ തന്നെ പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വാക്ക് തര്‍ക്കത്തില്‍ എത്തുകയും സെല്‍വരാജ് ധരണിനെ തള്ളി താഴെ ഇടുകയും മര്‍ദ്ദിച്ച് അബോധാവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇതോടെ ധരണിനെ ബൗറിങ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോളേക്കും മരിച്ചിരുന്നു.

death-155454605

സെല്‍വരാജിനും ശേഖറിനുമെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പുലകേശിനഗര്‍ സ്വദേശികളാണ്. ധരണ്‍ രക്ഷിതാക്കള്‍ക്കൊപ്പവും സഹോദരിക്കൊപ്പവുമാണ് കഴിയുന്നത്. ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ പേ ആന്റ് പാര്‍ക്ക് സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ല, ഫീ ചോദിക്കുമ്പോള്‍ തര്‍ക്കം പതിവാണ്, അതാണ് ഇത്തരത്തില്‍ ഒരു അത്യാഹിതത്തിലേക്ക് എത്തിച്ചത്.

English summary
Biker killed by parking attender over reducing to pay parking fee of ten rupees in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X