കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന ഇഖ്ബാലിന്റേത് അപകടമരണമല്ല... കൊലപാതം? ഞെട്ടിക്കുന്ന ആരോപണം

സനയുടെ മാതാവാണ് ഗുരുതര ആരോപണവുമായി ബന്ധപ്പെട്ടത്

  • By Manu
Google Oneindia Malayalam News

ഹൈദരാബാദ്: പ്രമുഖ വനിതാ ബൈക്ക് റൈഡറായ സന ഇഖ്ബാല്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന അപകടത്തിലായിരുന്നു 29 കാരിയുടെ അന്ത്യം. വിഷാദ രോഗത്തിനും ആത്മഹത്യക്കുമെതിരേയെല്ലാം ബോധവല്‍ക്കരണവുമായി രാജ്യം മുഴുവന്‍ തനിച്ചു ബൈക്ക് യാത്ര നടത്തിയതോടെയാണ് സന ശ്രദ്ധേയയാവുന്നത്.

ഭര്‍ത്താവ് അബ്ദുള്‍ നദീമിനോടൊപ്പം പോകവെയാണ് കാര്‍ അപകടത്തില്‍ സനയുടെ മരണം സംഭവിച്ചത്. എന്നാല്‍ ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും സനയുടെ മാതാവ് ആരോപിക്കുന്നു.

കൊലപാതകം?

കൊലപാതകം?

മകളുടേത് വെറുമൊരു അപകടമരണമല്ലെന്നാണ് മാതാവ് ആരോപിക്കുന്നത്. ഇതൊരു വളരെ ആസൂത്രിതമായ കൊലപാതകമാണെന്നും അവര്‍ പറയുന്നു.

കൊലപാതകി ഭര്‍ത്താവ്

കൊലപാതകി ഭര്‍ത്താവ്

സ്വന്തം ഭര്‍ത്താവ് സനയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഭര്‍ത്താവ് നദീമില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും തനിക്കു നിരന്തരം പീഡനം നേരിട്ടതായി ചില സുഹൃത്തുക്കള്‍ക്കു സന നേരത്തേ മെയില്‍ അയച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരവാദികള്‍ അവര്‍

ഉത്തരവാദികള്‍ അവര്‍

ഹൃദയാഘാതം മൂലമോ മറ്റെന്തിലും ഷോക്ക് മൂലമോ താന്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവും ഭര്‍തൃമാതാവുമായിരിക്കും അതിന്റെ ഉത്തരവാദികളെന്നും സനയുടെ സന്ദേശത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.

 പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നുവെന്നും തുടര്‍ന്നാണ് സന മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം.

ഭര്‍ത്താവിന് പരിക്ക്

ഭര്‍ത്താവിന് പരിക്ക്

അപകടത്തില്‍ സാരമായി പരിക്കേറ്റ സനയെയും ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സനയുടെ മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് ഇപ്പോഴും ചികില്‍സയിലാണ്.

ഇന്ത്യ ചുറ്റി സന

ഇന്ത്യ ചുറ്റി സന

2015ലായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയ സനയുടെ ഇന്ത്യന്‍ സന്ദര്‍ശനം. തന്റെ ബുള്ളറ്റില്‍ രാജ്യം മുഴുവന്‍ 38,000 കിലോമീറ്ററുകളാണ് ഇവര്‍ സഞ്ചരിച്ചത്. ആത്മഹത്യക്കും വിഷാദരോഗത്തിനുമെതിരേ ബോധവല്‍ക്കരണം നടത്തുകയായിരുന്നു സനയുടെ ലക്ഷ്യം.

English summary
Biker activist Sana Iqbal killed in car crash, mother accuses husband of cold-blooded murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X