ദില്ലി:സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മോഷണം

സ്ത്രീയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടിട്ടാണ് അയല്‍ക്കാരിയായ യുവതി പുറത്തേയ്ക്ക് നോക്കിയത്. അപ്പോഴാണ് വീണ മാലിക്കിനെ അക്രമികള്‍ ഉപദ്രവിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടത്. സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല അക്രമികളിലൊരാള്‍ വലിച്ച് പൊട്ടിച്ചു. മാലയുമായി കടക്കാന്‍ ശ്രമിച്ച അക്രമികളെ സ്ത്രീ തടഞ്ഞു.
ഇതിനിടയില്‍ അയല്‍ക്കാരിയും സ്ത്രീയുടെ സഹായത്തിനെത്തി. എന്നാല്‍ ഇവര്‍ക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. മൂന്ന് തവണയാണ് അക്രമികള്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല.
മോട്ടോര്‍ സൈക്കിളിന് നമ്പര്‍ പ്‌ളേറ്റ് ഇല്ലായിരുന്നുവെന്ന് വീണമാലിക് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതായു പൊലീസ് പറഞ്ഞു. ദില്ലിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മാലമോഷണം പതിവാകുകയാണ്.












Click it and Unblock the Notifications