ക്ഷേത്രത്തിനകത്ത് മോഡലിന്റെ ബിക്കിനി ഫോട്ടോഷൂട്ട്.. ഗ്ലാമര്‍ സീനുകള്‍ കണ്ടാല്‍ ഞെട്ടിത്തരിച്ചുപോകും!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

അമ്പലത്തിന്റെ കോംപൗണ്ടിനകത്ത് ഫോട്ടോഷൂട്ട് നടത്തിയ മോഡലും സംഘവും വിവാദത്തില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാദമായ ഫോട്ടോഷൂട്ട് നടന്നത്. സാധാരണ ഒരു ഫോട്ടോഷൂട്ടാണ് നടന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ടൂ പീസിലായിരുന്നു മോഡല്‍. ബിക്കിനിയിട്ട് ക്ഷേത്ര കോംപൗണ്ടിനകത്ത് ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്.

വിദേശി മോഡല്‍

വിദേശി മോഡല്‍

വിദേശത്ത് നിന്നും എത്തിയ മോഡലും സംഘവുമായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. മോഡലിനൊപ്പം വലിയ പ്രൊഡക്ഷന്‍ ടീമും ഉണ്ടായിരുന്നു.

പരാതിയുമായി ആളുകള്‍

പരാതിയുമായി ആളുകള്‍

ക്ഷേത്രത്തിന്റെ ഗോപുരം അടക്കമുള്ള ഭാഗങ്ങള്‍ പശ്ചാത്തലമാക്കിയായിരുന്നു ഫോട്ടോഷൂട്ട് പൊടിപൊടിച്ചത്. സംഗതി കൈവിട്ടുപോകും എന്ന് തോന്നിയതോടെ ആളുകള്‍ പരാതിയുമായി എത്തി.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

പരിപാവനമായ ക്ഷേത്ര പരിസരം ബിക്കിനി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച മോഡലിനും സംഘത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവം വിവാദമായി

സംഭവം വിവാദമായി

പ്രദേശവാസികളും ക്ഷേത്രത്തില്‍ തൊഴാനെത്തിയവരും എല്ലാം കൂടി ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും സംഘത്തെ തടഞ്ഞുവെക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പണ്ടൊരു വിവാദം ഇങ്ങനെ

പണ്ടൊരു വിവാദം ഇങ്ങനെ

താജ്മഹലിലെ ഫോട്ടോഷൂട്ടിനിടയില്‍ പ്രസിദ്ധമായ ഡയാന സീറ്റില്‍ ചെരുപ്പ് സ്ഥാപിച്ചതിനെതുടര്‍ന്ന് വിശ്വസുന്ദരി ഒലീവിയ കല്പോ വിവാദത്തില്‍ കുടുങ്ങിയിരുന്നു. പുരാവസ്തുവകുപ്പ് ആഗ്ര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

വീഡിയോ കാണാം

രാജസ്ഥാനിലെ ക്ഷേത്രത്തില്‍ വിദേശി മോഡല്‍ നടത്തിയ വിവാദ ബിക്കിനി ഫോട്ടോഷൂട്ട്

English summary
Bikini Photo shoot in Udaipur Temple creates controversy
Please Wait while comments are loading...